സൂ​ര്യ​യ്ക്കും കാ​ർ​ത്തി​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​വു​മാ‌​യി ടൊ​വീ​നോ; ഒ​ര​മ്മ പെ​റ്റ അ​ളി​യ​ൻ​മാ​രെ​ന്ന് സു​ര​ഭി
Friday, September 27, 2024 8:35 AM IST
സൂ​ര്യ​യ്ക്കും കാ​ർ​ത്തി​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ടൊ​വീ​നോ. ചെ​ന്നൈ​യ‌ി​ൽ വെ​ച്ചാ‌​യി​രു​ന്നു ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച. ഇ​രു​വ​രു​ടെ​യും ന​ടു​വി​ൽ നി​ന്നു​കൊ​ണ്ടു ഒ​രു ഫാ​ൻ ബോ​യി​യെ പോ​ലെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ചി​ത്രം.

""ഒ​രു ന​ട​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ചു ന​ട​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ, ഈ ​ര​ണ്ടു​പേ​രും എ​നി​ക്ക് അ​വ​രു​ടേ​താ​യ വ​ഴി​ക​ളി​ൽ പ്ര​ചോ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ഗം​ഭീ​ര അ​ഭി​നേ​താ​ക്ക​ളും വ്യ​ക്തി​ക​ളു​മാ​യ ഈ ​ര​ണ്ടു പേ​രു​ടെ ന​ടു​വി​ൽ ഇ​ന്ന് നി​ൽ​ക്കു​മ്പോ​ൾ, എ​ന്‍റെ യാ​ത്ര​യി​ൽ അ​വ​ർ ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് കൃ​ത​ജ്ഞ​താ​പൂ​ർ​വം ഓ​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.




സൂ​ര്യ​യെ​യും കാ​ർ​ത്തി​യെ​യും നേ​രി​ട്ടു ക​ണ്ട് കു​റ​ച്ചു സ​മ​യം ചി​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഒ​രു​പാ​ടു സ​ന്തോ​ഷം. ഒ​പ്പം നാ​ളെ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന കാ​ർ​ത്തി​യു​ടെ മെ​യ്യ​ഴ​ക​ന് ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ!.''ടൊ​വീ​നോ ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചു.

മൂ​ന്നു പേ​രു​ടെ​യും ചി​ത്രം ക​ണ്ട് ഒ​ര​മ്മ പെ​റ്റ അ​ളി​യ​ന്മാ​രാ​ണെ​ന്നേ പ​റ​യൂ എ​ന്നാ​യി​രു​ന്നു സു​ര​ഭി കു​റി​ച്ച​ത്.