അ​മ്മ-​ഡ​ബ്ല്യു​സി​സി ത​ർ​ക്ക​ത്തി​ന്‍റെ ഇ​ര​യാ​ണ് താ​നെ​ന്ന് സി​ദ്ദി​ഖ്
Thursday, September 26, 2024 12:16 PM IST
താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും ഡ​ബ്ല്യു​സി​സി​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ന്‍റെ ഇ​ര​യാ​ണ് താ​നെ​ന്ന് സി​ദ്ദി​ഖ്. സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ന​ട​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ​യാ​ണ് ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പ്ര​തി​യാ​ക്കി​യ​തെ​ന്നും സി​ദ്ദി​ഖ് പ​റ​യു​ന്നു​ണ്ട്.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ആ​യാ​ണ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

ഭ​യം മൂ​ലം പ​രാ​തി പ​റ​യാ​തി​രു​ന്നു​വെ​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​ണ്. 2019 സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ൾ ബ​ലാ​ത്സം​ഗം എ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ല, ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള വാ​ദ​ങ്ങ​ളാ​ണ് സി​ദ്ദി​ഖ് ഉ​യ​ർ​ത്തു​ന്ന​ത്.

സി​ദ്ധി​ഖി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ നേ​ര​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ട​സ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. സ​ർ​ക്കാ​രി​നെ കേ​ൾ​ക്കാ​തെ സി​ദ്ദി​ഖി​ന്‍റെ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്നാ​ണ് ആ​വ​ശ്യം. പ​രാ​തി​ക്കാ​രി​യും ത​ട​സ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു.