പ്ര​ഭു​ദേ​വ​യ്‌​ക്കൊ​പ്പം വേ​ദി​ക​യും സ​ണ്ണി ലി​യോ​ണി​യും; പേ​ട്ട​റാ​പ്പ് ട്രെ​യി​ല​ർ
Saturday, September 21, 2024 2:51 PM IST
ആ​ക്ഷ​നും പാ​ട്ടും ഡാ​ൻ​സു​മാ​യി ക​ള​ർ​ഫു​ൾ ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി ഒ​രു​ങ്ങി​യ ചി​ത്രം പേ​ട്ട​റാ​പ്പി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സാ​യി. പ്ര​ഭു​ദേ​വ​യും വേ​ദി​ക​യും സ​ണ്ണി ലി​യോ​ണി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം ഈ ​മാ​സം 27ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും.



മ​ല​യാ​ള സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ൻ എ​സ്. ജെ. ​സി​നു ത​മി​ഴി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​മാ​ണ് പേ​ട്ട​റാ​പ്പ്. ബ്ലൂ ​ഹി​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി പി. ​സാ​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

വേ​ദി​ക നാ​യി​കാ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പേ​ട്ട​റാ​പ്പി​ന്‍റെ സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് ഡി. ​ഇ​മ്മ​നാ​ണ്. ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് പി.​കെ. ദി​നി​ൽ ആ​ണ്. ഛായാ​ഗ്ര​ഹ​ണം ജി​ത്തു ദാ​മോ​ദ​ർ നി​ർ​വ​ഹി​ക്കു​ന്നു.

നി​ഷാ​ദ് യൂ​സ​ഫ് എ​ഡി​റ്റിം​ഗും എ.​ആ​ർ. മോ​ഹ​ൻ ക​ലാ​സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ണ്ണി ലി​യോ​ൺ, വി​വേ​ക് പ്ര​സ​ന്ന, ഭ​ഗ​വ​തി പെ​രു​മാ​ൾ, ര​മേ​ഷ് തി​ല​ക്, രാ​ജീ​വ് പി​ള്ള, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, മൈം ​ഗോ​പി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ആ​ന​ന്ദ് എ​സ്., ശ​ശി​കു​മാ​ർ എ​സ്. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: റി​യ എ​സ്., വ​സ്ത്രാ​ല​ങ്കാ​രം: അ​രു​ൺ മ​നോ​ഹ​ർ, മേ​ക്ക​പ്പ് : അ​ബ്ദു​ൾ റ​ഹ്മാ​ൻ, കൊ​റി​യോ​ഗ്രാ​ഫി: ഭൂ​പ​തി രാ​ജ, റോ​ബ​ർ​ട്ട്, സ്റ്റ​ണ്ട് :ദി​നേ​ശ് കാ​ശി, വി​ക്കി മാ​സ്റ്റ​ർ, ലി​റി​ക്സ് :വി​വേ​ക്, മ​ദ​ൻ ക​ർ​ക്കി, ക്രി​യേ​റ്റീ​വ് സ​പ്പോ​ർ​ട്ട് :സ​ഞ്ജ​യ് ഗ​സ​ൽ, കോ ​ഡ​യ​റ​ക്ട​ർ: അ​ഞ്ജു വി​ജ​യ്, ഡി​സൈ​ൻ: യെ​ല്ലോ ടൂ​ത്ത്, സ്റ്റി​ൽ​സ്: സാ​യ്സ​ന്തോ​ഷ്. പി​ആ​ർ​ഓ പ്ര​തീ​ഷ് ശേ​ഖ​ർ.