സ്പി​രി​റ്റ് ഓ​ഫ് ക​പ്പ് എ​ന്ന ഗാ​ന​വു​മാ​യി കാ​യി​ക താ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു ഗാ​ന സ​മ​ർ​പ്പ​ണം
Saturday, September 21, 2024 11:27 AM IST
കേ​ര​ള​ത്തി​ലെ വി​ജ​യി​ച്ച​തും പ​രാ​ജ​യ​പ്പെ​ട്ട​തു​മാ​യ എ​ല്ലാ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​മാ​യി ഒ​രു ഗാ​നം സ​മ​ർ​പ്പി​ക്കു​ന്നു. ക​പ്പ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​ഗാ​ന​സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന​ത്.

തി​ക​ഞ്ഞ സ്പോ​ർ​ട്ട്സ് ഡ്രാ​മ​യാ​ണ് ക​പ്പ് എ​ന്ന ചി​ത്രം. ഈ ​പ​ശ്ചാ​ത്ത​ല​മാ​ണ് ഇ​ത്ത​ര​മൊ​രു ഗാ​നം നി​ർ​മി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് സം​വി​ധാ​യ​ക​നാ​യ സ​ഞ്ജു വി. ​സാ​മു​വ​ൻ പ​റ​ഞ്ഞു. ആ​ർ.​സി. ര​ചി​ച്ച് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണ​മി​ട്ട് ആ​ർ.​സി. ത​ന്നെ പാ​ടി​യ ഈ ​രാ​വും മാ​യും ക​ൺ​പീ​ലി​ക​ൾ താ​ഴും ഞൊ​ടി​യി​ൽ നെ​ഞ്ചാ​കെ തീ​ക്ക​ന​ൽ പാ​യും പ​ത​ന​ത്തി​ൻ വ​ക്കി​ൽ നി​ന്നും തി​രി​കെ നീ ​വ​ന്നു ഉ​യ​ര​ങ്ങ​ൾ താ​ങ്ങും. ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ ഇ​ത് ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ് എ​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യി​രി​ക്കു​ന്ന​ത്.


മ​ല​യോ​ര ഗ്രാ​മ​മാ​യ ഇ​ടു​ക്കി​യി​ലെ വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​ത്തി​ലെ ബാ​ഡ്മി​ന്‍റ​ണി​ൽ ത​ൽ​പ്പ​ര​നാ​യ ഒ​രു യു​വാ​വി​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്ക്കാ​ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ക​പ്പ്. ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്കു​ക, ഒ​ളിം​പ്ക്സി​ൽ പ​ങ്കെ​ടു​ക്കു​ക എ​ന്ന​താ​ണ് ക​ണ്ണ​ൻ എ​ന്ന യു​വാ​വി​ന്‍റെ സ്വ​പ്നം.

അ​തി​നാ​യു​ള്ള അ​വ​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കൊ​പ്പം നാ​ടും വീ​ടും സ്കൂ​ളു​മൊ​ക്കെ അ​വ​നോ​ടൊ​പ്പം ചേ​രു​ന്നു. അ​തി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളും അ​തി​നി​ട​യി​ലൂ​ടെ ഉ​രു​ത്തി​രി​യു​ന്ന പ്ര​ണ​യ​വു​മെ​ല്ലാം കൂ​ടി​ച്ചേ​ർ​ന്ന ഒ​രു ക്ലീ​ൻ എ​ന്‍റ​ർ​ടൈ​ന​റാ​ണ് ഈ ​ചി​ത്രം. ഒ​രു മ​ല​യോ​ര ഗ്രാ​മ​ത്തി​ന്‍റെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​ണ്.

മാ​ത്യു തോ​മ​സാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ക​ണ്ണ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തു​മു​ഖം റി​യാ ഷി​ബു നാ​യി​ക​യാ​കു​ന്നു. ന​മി​താ പ്ര​മോ​ദ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗു​രു സോ​മ​സു​ന്ദ​രം, ബേ​സി​ൽ ജോ​സ​ഫ്, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്, ഇ​ന്ദ്ര​ൻ​സ്, ആ​ന​ന്ദ് റോ​ഷ​ൻ, തു​ഷാ​ര, മൃ​ണാ​ളി​നി എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

തി​ര​ക്ക​ഥ - അ​ഖി​ലേ​ഷ് ല​താ രാ​ജ്, ഡെ​ൻ​സ​ൺ ഡ്യൂ​റോം. ഗാ​ന​ങ്ങ​ൾ - മ​നു മ​ഞ്ജി​ത്ത്. സം​ഗീ​തം - ഷാ​ൻ റ​ഹ്മാ​ൻ. ഛായാ​ഗ്ര​ഹ​ണം - നി​ഖി​ൽ പ്ര​വീ​ൺ- എ​ഡി​റ്റിം​ഗ് - റെ​ക്സ​ൺ ജോ​സ​ഫ്. ക​ലാ​സം​വി​ധാ​നം -ജോ​സ​ഫ് തെ​ല്ലി​ക്ക​ൽ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് -മു​കേ​ഷ് വി​ഷ്ണു, ര​ഞ്ജി​ത്ത് മോ​ഹ​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - പൗ​ലോ​സ് കു​റു​മു​റ്റം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ന​ന്ദു പൊ​തു​വാ​ൾ.

അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.