എ​ന്തോ വെ​ട്ടി​പ്പി​ടി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ, അ​വ​സാ​ന​മാ​യി ഒ​ന്നു വ​ന്നു കാ​ണാ​ൻ സാ​ധി​ച്ചി​ല്ല: ന​വ്യ നാ​യ​ർ
Saturday, September 21, 2024 11:13 AM IST
മ​ല​യാ​ള​ത്തി​ന്‍റെ അ​മ്മ​മു​ഖം ക​വി​യൂ​ർ പൊ​ന്ന​മ്മ​യെ ഓ​ർ​ത്തെ​ടു​ത്ത് ന​ടി ന​വ്യ നാ​യ​ർ. പൊ​ന്നൂ​സേ എ​ന്നു​വി​ളി​ച്ചു​കൊ​ണ്ട് മാ​പ്പ് ചോ​ദി​ച്ചാ​ണ് ന​വ്യ​യു​ടെ കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. അ​വ​സാ​ന​സ​മ​യ​ത്ത് ഒ​ന്നു​വ​ന്നു കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും എ​ന്തു തി​ര​ക്കി​ന്‍റെ പേ​രി​ലാ​യാ​ലും അ​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്നും ന​വ്യ സ്വ​യം പ​റ‌​യു​ന്നു. എ​ന്തോ വെ​ട്ടി​പ്പി​ടി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ ചി​ല​തൊ​ക്കെ തീ​ർ​ത്താ​ൽ തീ​രാ​ത്ത വേ​ദ​ന​യാ​യ​ല്ലോ എ​ന്നും ന​വ്യ പ​റ​യു​ന്നു.

വ​ലി​യ മാ​പ്പ് ചൊ​ദി​ക്ക​ട്ടെ പൊ​ന്നു​സേ...​അ​വ​സാ​ന സ​മ​യ​ത്ത് ഒ​ന്ന് വ​ന്നു കാ​ണാ​ൻ സാ​ധി​ച്ചി​ല്ല എ​നി​ക്ക്.. എ​ന്തു തി​ര​ക്കി​ന്‍റെ പേ​രി​ലാ​യാ​ലും അ​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.. ഇ​പ്പോ​ൾ പി​രി​യു​മ്പോ​ഴും നാ​ട്ടി​ൽ ഞാ​ൻ ഇ​ല്ലാ...

എ​നി​ക്ക് പ​ക്ഷേ ഞാ​ൻ ഇ​ക്കി​ളി ആ​ക്കു​മ്പോ കു​ഞ്ഞി​നെ പോ​ലെ കു​ലി​ങ്ങി ചി​രി​ക്കു​ന്ന ആ ​മു​ഖം ത​ന്നെ മ​തി ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​ൻ..​എ​ന്‍റെ മു​ന്നി​ൽ കു​ഞ്ഞു​ങ്ങ​ളെ ഒ​രു​ക്കു​ന്ന​പോ​ലെ ഒ​രു​ങ്ങാ​ൻ ഇ​രു​ന്നു ത​ന്ന​തും..​എ​ന്‍റെ മു​ടി കോ​തി പി​ന്നി ത​ന്ന​തും, ഒ​രു​മി​ച്ചു​റ​ങ്ങി​യ​തും എ​ല്ലാം മാ​യാ​ത്ത ഓ​ർ​മ​ക​ൾ..​സ്നേ​ഹം മാ​ത്രം ത​ന്ന പൊ​ന്നു​സേ..

കു​റ്റ​ബോ​ധം ഏ​റെ ഉ​ണ്ട്.. എ​ന്തോ വെ​ട്ടി​പ്പി​ടി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ൽ ചി​ല​തൊ​ക്കെ തീ​ർ​ത്താ​ൽ തീ​രാ​ത്ത വേ​ദ​ന​യാ​യ​ല്ലോ!.
ന​വ്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.