വ​ള​രെ സ​ങ്ക‌​ട​ത്തോ​ടെ​യാ​ണ് പോ​കു​ന്ന​ത്, വേ​ഗം തി​രി​ച്ചു​വ​രാം: അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രോ​ട് മോ​ഹ​ൻ​ലാ​ൽ
Saturday, July 6, 2024 10:18 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​രു​ൺ മൂ​ർ​ത്തി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് ഷെ​ഡ്യൂ​ൾ ബ്രേ​ക്ക്. നീ​ണ്ട 75 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​നു ശേ​ഷ​മാ​ണ് ഷെ​ഡ്യൂ​ൾ ബ്രേ​ക്ക്. സെ​റ്റി​നോ​ടു താ​ൽ​ക്കാ​ലി​ക വി​ട​പ​റ​ച്ചി​ൽ നി​മി​ഷ​ങ്ങ​ൾ വീ​ഡി​യോ​യാ​യി അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ഇ​നി​യും ഇ​രു​പ​ത് ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​മാ​ണ് ബാ​ക്കി​യു​ള്ള​ത്.

ഇ​ട​വേ​ള​യെ​ടു​ത്ത് പോ​കു​ന്ന​തി​ന്‍റെ സ​ങ്ക​ടം ന​ട​ൻ മോ​ഹ​ൻ​ലാ​ലും പ​ങ്കു​വ​ച്ചു. വ​ള​രെ സ​ങ്ക​ട​ത്തോ​ടെ​യാ​ണ് പോ​കു​ന്ന​തെ​ങ്കി​ലും സ​ന്തോ​ഷ​ത്തോ​ടെ തി​രി​ച്ചു​വ​രാ​മെ​ന്ന് താ​രം പ​റ​യു​ന്നു.



‘‘47 വ​ര്‍​ഷ​മാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണ്. ഈ ​സി​നി​മ​യും ആ​ദ്യ​ത്തെ സി​നി​മ പോ​ലെ ത​ന്നെ​യാ​ണ്. ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്യു​മ്പോ​ഴും ചി​ല സി​നി​മ​ക​ളോ​ട് ഒ​രു സ്നേ​ഹം തോ​ന്നും. അ​ങ്ങ​നെ സ്നേ​ഹം തോ​ന്നി​യ ഒ​രു സി​നി​മ​യാ​ണ് ഇ​ത്. പോ​കു​മ്പോ​ള്‍ ഒ​രു ചെ​റി​യ സ​ങ്ക​ടം ഉ​ണ്ടാ​വും.

ആ ​സ​ങ്ക​ട​ത്തോ​ട് കൂ​ടി ഞാ​ന്‍ പോ​കു​ന്നു. ഇ​വി​ടെ ത​ന്നെ നി​ന്ന എ​ത്ര​യോ ദി​വ​സ​ങ്ങ​ൾ. ആ ​സ​ന്തോ​ഷ​ത്തി​ലും സ്നേ​ഹ​ത്തി​ലും സ​ങ്ക​ട​ത്തി​ലും പോ​കു​ന്നു. വീ​ണ്ടും എ​ളു​പ്പം തി​രി​ച്ചു​വ​രാം.’’ അ​ണി​യ​റ​ക്കാ​രോ​ട് മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു. എ​ന്പു​രാ​ന്‍റെ ലൊ​ക്കേ​ഷ​നി​ലേ​യ്ക്കാ​ണ് മോ​ഹ​ൻ​ലാ​ൽ പോ​കു​ന്ന​ത്. ഗു​ജ​റാ​ത്തി​ലാ​ണ് ഷൂ​ട്ടിം​ഗ്.

ചി​ത്ര​ത്തി​ലെ ഓ​രോ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റും വി​ശേ​ഷി​ച്ച് ലൈ​റ്റിം​ഗ് വി​ഭാ​ഗം ഗം​ഭീ​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന് സം​വി​ധാ​യ​ക​ന്‍ ത​രു​ണ്‍ മൂ​ര്‍​ത്തി പ​റ​യു​ന്നു. ഷെ​ഡ്യൂ​ള്‍ ബ്രേ​ക്കി​ന് പി​രി​യു​മ്പോ​ള്‍ ടീ​മി​ലെ എ​ല്ലാ​വ​രും പോ​സി​റ്റീ​വ് ആ​ണെ​ന്നും ചി​ത്ര​വും അ​ങ്ങ​നെ ആ​വ​ട്ടെ​യെ​ന്ന് നി​ര്‍​മാ​താ​വ് ര​ജ​പു​ത്ര ര​ഞ്ജി​ത്തും പ്ര​തി​ക​രി​ച്ചു.