എ​മ്പു​രാ​ൻ ലൊ​ക്കേ​ഷ​നി​ലേ​യ്ക്കാ​ണോ‍ യാ​ത്ര? ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നു​ള്ള സെ​ൽ​ഫി വീ​ഡി​യോ​യു​മാ​യി മോ​ഹ​ൻ​ലാ​ൽ
Monday, July 1, 2024 2:59 PM IST
ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നു​ള്ള സെ​ൽ​ഫി വീ​ഡി​യോ​യു​മാ​യി മോ​ഹ​ൻ​ലാ​ൽ. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നൊ​പ്പം ഹെ​ലി​കോ​പ്റ്റ​ർ പാ​സ​ഞ്ച​ർ സീ​റ്റി​ൽ ഇ​രു​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ വി​ഡി​യോ പ​ക​ർ​ത്തു​ന്ന​ത്. ആ​ന്‍റ​ണി​യാ​ണ് ദൃ​ശ്യം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ സാ​റി​നൊ​പ്പം എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യ്ക്കു ആ​ന്‍റ​ണി ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്. എ​മ്പു​രാ​ന്‍റെ ഷൂ​ട്ടി​ന് പോ​കു​ക​യാ​ണോ എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്.



നി​ല​വി​ൽ ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ. ര​ജ​പു​ത്ര ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എം.​ര​ഞ്ജി​ത്ത് ആ​ണ് ഈ ​സി​നി​മ​യു​ടെ നി​ർ​മാ​ണം.