ആ​ഞ്ഞ​ടി​ക്കു​ന്ന ക​ട​ലി​ല്‍ ആ​ടി​യു​ല​യു​ന്ന ക​പ്പ​ലി​ല്‍ ആ​ന്‍റ​ണി വ​ർ​ഗീ​സി​ന്‍റെ ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ കൊ​ണ്ട​ൽ; ടൈ​റ്റി​ൽ ടീ​സ​ർ
Saturday, June 29, 2024 12:58 PM IST
ആ​ന്‍റ​ണി വ​ർ​ഗീ​സി​ന്‍റെ ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ‘കൊ​ണ്ട​ൽ’ ടൈ​റ്റി​ൽ ടീ​സ​ർ എ​ത്തി. ആ​ര്‍​ഡി​എ​ക്സി​നു ശേ​ഷം പെ​പ്പെ​യെ നാ​യ​ക​നാ​ക്കി വീ​ക്കെ​ന്‍​ഡ് ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ സോ​ഫി​യാ പോ​ള്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ആ​ഞ്ഞ​ടി​ക്കു​ന്ന ക​ട​ലി​ല്‍ ആ​ടി​യു​ല​യു​ന്ന ക​പ്പ​ലി​ല്‍ വ​മ്പ​ന്‍ ആ​ക്‌​ഷ​ന്‍ രം​ഗ​ങ്ങ​ളോ​ടെ​യാ​ണ് ആ​ന്‍റ​ണി​യെ ടീ​സ​റി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

96 ദി​വ​സ​ങ്ങ​ള്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന​താ​യി​രു​ന്നു കൊ​ണ്ട​ലി​ന്‍റെ ചി​ത്രീ​ക​ര​ണം. ഇ​തി​ല്‍ എ​ഴു​പ​ത്തി​യ​ഞ്ചോ​ളം ദി​ന​ങ്ങ​ള്‍ ന​ടു​ക്ക​ട​ലി​ല്‍ ത​ന്നെ​യാ​ണ് ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​ത്. ക​ട​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ അ​ജി​ത് മാ​മ്പ​ള്ളി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.



സി​നി​മ​യ്ക്കു വേ​ണ്ടി 20 അ​ടി വ​ലി​പ്പ​മു​ള്ള ഒ​രു കൂ​റ്റ​ന്‍ സ്രാ​വി​നെ​യും കൊ​ല്ലം കു​രീ​പ്പു​ഴ​യി​ല്‍ ചി​ത്ര​ത്തി​നാ​യി 100 അ​ടി വ​ലി​പ്പ​മു​ള്ള ബോ​ട്ടി​ന്‍റെ ഒ​രു വ​മ്പ​ന്‍ സെ​റ്റ് ഒ​രു​ക്കി​യ​തും ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ഓ​ണം റി​ലീ​സാ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. ഷ​ബീ​ര്‍ ക​ല്ല​റ​യ്ക്ക​ല്‍, രാ​ജ് ബി. ​ഷെ​ട്ടി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പെ​പ്പെ​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ല്‍ ഒ​രു​ങ്ങു​ന്ന സോ​ളോ ചി​ത്രം കൂ​ടി​യാ​ണി​ത്.

ആ​ക്ഷ​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ല്‍ പ്ര​മു​ഖ സം​ഘ​ട്ട​ന സം​വി​ധാ​യ​ക​രാ​ണ് കോ​റി​യോ​ഗ്രാ​ഫി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. പു​തു​മു​ഖം പ്ര​തി​ഭ​യാ​ണ് നാ​യി​ക. ഗൗ​ത​മി നാ​യ​ര്‍ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ന​ന്ദു, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, പ്ര​മോ​ദ് വ​ലി​യ​നാ​ട്, ശ​ര​ത് സ​ഭ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ന്‍, പി ​എ​ന്‍ സ​ണ്ണി, സി​റാ​ജു​ദ്ദീ​ന്‍ നാ​സ​ര്‍, നെ​ബി​ഷ് ബെ​ന്‍​സ​ണ്‍, ആ​ഷ്ലീ, രാ​ഹു​ല്‍ രാ​ജ​ഗോ​പാ​ല്‍, അ​ഫ്‌​സ​ല്‍ പി ​എ​ച്ച്, റാം ​കു​മാ​ര്‍, സു​നി​ല്‍ അ​ഞ്ചു​തെ​ങ്ങ്, രാ​ഹു​ല്‍ നാ​യ​ര്‍, ഉ​ഷ, ക​ന​ക കൊ​ന​ശ​ന​ദ്, ജ​യ കു​റു​പ്പ്, പു​ഷ്പ​കു​മാ​രി എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

റോ​യ്‌​ലി​ന്‍ റോ​ബ​ര്‍​ട്ട്, സ​തീ​ഷ് തോ​ന്ന​ക്ക​ല്‍, അ​ജി​ത് മാ​മ്പ​ള്ളി എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സാം ​സി.​എ​സി​ന്‍റേ​താ​ണു സം​ഗീ​തം. ഗാ​ന​ര​ച​ന വി​നാ​യ​ക് ശ​ശി​കു​മാ​ര്‍, ഛായാ​ഗ്ര​ഹ​ണം ദീ​പ​ക് ഡി. ​മേ​നോ​ന്‍, എ​ഡി​റ്റിം​ഗ് ശ്രീ​ജി​ത് സാ​രം​ഗ്, ക​ലാ​സം​വി​ധാ​നം വി​നോ​ദ് ര​വീ​ന്ദ്ര​ന്‍, മേ​ക്ക​പ്പ് അ​മ​ല്‍ ച​ന്ദ്ര, കോ​സ്റ്റ്യൂം ഡി​സൈ​ന്‍ നി​സാര്‍ റ​ഹ്‌​മ​ത്ത്, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ര്‍ ഉ​മേ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍, അ​സോ. ഡ​യ​റ​ക്ട​ര്‍ മ​നീ​ഷ് തോ​പ്പി​ല്‍, റോ​ജി പി. ​കു​ര്യ​ന്‍, പ്രൊ​ഡ​ക്‌​ഷ​ന്‍ മാ​നേ​ജ​ര്‍ പ​ക്കു ക​രീ​ത്ത​റ, പ്രൊ​ഡ​ക്‌​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് റി​യാ​സ് പ​ട്ടാ​മ്പി, പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ജാ​വേ​ദ് ചെ​മ്പ്. രാ​മേ​ശ്വ​രം, അ​ഞ്ചു​തെ​ങ്ങ്, ക​ഠി​നം​കു​ളം, വ​ര്‍​ക്ക​ല, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.