മു​ത്ത​ച്ഛ​ൻ മ​രി​ച്ച​പ്പോ​ൾ അ​ട​ക്കാ​ൻ ഒ​ൻ​പ​ത് ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു: 'ഉ​ള്ളൊ​ഴു​ക്ക്' വ​ന്ന വ​ഴി​യെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ
Wednesday, June 26, 2024 2:43 PM IST
തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്ന ഉ​ള്ളൊ​ഴു​ക്ക് എ​ന്ന ചി​ത്രം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ക്രി​സ്റ്റോ ടോ​മി. വെ​ള്ള​പ്പൊ​ക്കം കാ​ര​ണം മു​ത്ത​ച്ഛ​ൻ മ​രി​ച്ചു​ക​ഴി​ഞ്ഞ് ഒ​ൻ​പ​ത് ദി​വ​സം അ​ട​ക്കി​നാ​യി കാ​ത്തി​രു​ന്നു​വെ​ന്നും ആ ​സം​ഭ​വ​മാ​ണ് ചി​ത്ര​ത്തി​ന് പ്ര​മേ​യ​മാ​യ​തെ​ന്നും ക്രി​സ്റ്റോ പ​റ​യു​ന്നു.

"കു​ട്ട​നാ​ട്ടി​ലാ​ണ് എ​ന്‍റെ അ​മ്മ​യു​ടെ വീ​ട്. അ​വ​ധി​ക്കാ​ലം അ​വി​ടെ​യാ​യി​രു​ന്നു. അ​വി​ടെ എ​ല്ലാ വ​ർ​ഷ​വും വെ​ള്ളം പൊ​ങ്ങും. അ​ത് അ​വി​ടെ ഒ​രു സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. അ​ത്ത​ര​ത്തി​ൽ 2005-ലെ ​വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്താ​ണ് മു​ത്ത​ച്ഛ​ൻ മ​രി​ക്കു​ന്ന​ത്.

അ​ന്ന് എ​ട്ട് ഒ​ൻ​പ​ത് ദി​വ​സം വ​രെ അ​ട​ക്കി​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. പി​ന്നീ​ട് സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ച്ച സ​മ​യ​ത്ത് ഈ ​സം​ഭ​വം എ​ന്നെ വ​ല്ലാ​തെ വേ​ട്ട​യാ​ടി​യി​രു​ന്നു. ആ​ദ്യ സി​നി​മ ചെ​യ്യു​മ്പോ​ൾ ഇ​താ​യി​രി​ക്ക​ണം ക​ഥ​യെ​ന്ന് ഞാ​ൻ മ​ന​സി​ൽ വി​ചാ​രി​ച്ചി​രു​ന്നു. 2016-ൽ ​ക​ഥ​യെ​ഴു​തു​മ്പോ​ഴും ഈ ​പ​ശ്ച​ത്താ​ലം ത​ന്നെ​യാ​യി​രു​ന്നു മ​ന​സി​ൽ. പി​ന്നീ​ടാ​ണ് വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ അ​തി​ലേ​ക്ക് വ​ന്ന​ത്'. ക്രിസ്റ്റോ പറയുന്നു.

ജൂ​ണ്‍ 21നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. ഉ​ര്‍​വ​ശി, പാ​ര്‍​വ​തി എ​ന്നി​വ​രെ​ക്കൂ​ടാ​തെ അ​ല​ന്‍​സി​യ​ര്‍, പ്ര​ശാ​ന്ത്‌ മു​ര​ളി, അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ജ​യാ കു​റു​പ്പ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.