ഒ​രു ഫോ​ൺ കാ​ൾ അ​താ​യി​രു​ന്നു എ​നി​ക്ക് ആ ​വി​വാ​ഹം; ധ​ര്‍​മ​ജ​ന്‍റെ ര​ണ്ടാം വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി
Wednesday, June 26, 2024 11:57 AM IST
വി​വാ​ഹ ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യ ധ​ർ​മ​ജ​ന് ആ​ശം​സ​ക​ളു​മാ​യി സു​ഹൃ​ത്ത് ര​മേ​ശ് പി​ഷാ​ര​ടി. മ​ക്ക​ളെ മു​ന്നി​ൽ നി​ർ​ത്തി ക​ല്യാ​ണം ക​ഴി​ച്ച​ത് ഗം​ഭീ​ര​മാ​യെ​ന്നും അ​വ​ന്‍റെ ജീ​വി​ത​വും തീ​രു​മാ​ന​വും ത​ന്‍റെ സ​ന്തോ​ഷം കൂ​ടി​യാ​ണെ​ന്നും ര​മേ​ഷ് കു​റി​ച്ചു.

""ഡാ ​ഞാ​ൻ അ​നു​വി​നെ കൂ​ട്ടി കൊ​ണ്ട് വ​ന്നു, ഇ​ങ്ങ​നെ ഒ​രു ഫോ​ൺ കോ​ൾ അ​താ​യി​രു​ന്നു എ​നി​ക്ക് ധ​ർ​മ​ജ​ന്‍റെ വി​വാ​ഹം. കു​റ​ച്ചു കാ​ല​ങ്ങ​ൾ​ക്കി​പ്പു​റം നി​യ​മ​പ​ര​മാ​യി ആ​രു​മ​റി​യാ​തെ ര​ജി​സ്റ്റ​ർ ചെ​യ്താ​ലും മ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ക്ക​ളെ മു​ന്നി​ൽ നി​ർ​ത്തി മാ​ല​യി​ട്ടൊ​രു ക​ല്യാ​ണം.. വി​വാ​ഹ വേ​ഷ​ത്തി​ൽ ര​ണ്ട് ഫോ​ട്ടോ.

ഗം​ഭീ​ര​മാ​യി. അ​ന്നും ഇ​ന്നും അ​ത് അ​വ​ന്‍റെ ജീ​വി​ത​മാ​ണ്.. അ​വ​ന്‍റെ തീ​രു​മാ​ന​വും സ​ന്തോ​ഷ​വും ആ​ണ്. അ​വ​ന്‍റെ സ​ന്തോ​ഷ​ങ്ങ​ൾ എ​ന്‍റേ​തും കൂ​ടെ ആ​ണ്.’’

പ​തി​നാ​റു വ​ർ​ഷം മു​മ്പ് ഒ​ളി​ച്ചോ​ടി വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ് ധ​ർ​മ​ജ​നും ഭാ​ര്യ അ​നൂ​ജ​യും. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ വി​വാ​ഹം ര​​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നി​ല്ല. പി​ന്നീ​ട് മ​ക്ക​ളു​ടെ ഭാ​വി​ക്കും സു​ര​ക്ഷ​യ്ക്കും ക​രു​തി വി​വാ​ഹം ര​​ജി​സ്റ്റ​ർ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.