കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ രേ​ണു അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്
Monday, June 24, 2024 9:47 AM IST
വാ​ഹ​ന​പ​ക​ട​ത്തി​ൽ മ​രി​ച്ച ന​ട​നും ഹാ​സ്യ​താ​ര​വു​മാ​യ കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ രേ​ണു അ​ഭി​ന​യ​രം​ഗ​ത്തേ‌​യ്ക്ക് ചു​വ​ടു​വെ‌​യ്ക്കു​ന്നു. നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് രേ​ണു​വി​ന്‍റെ രം​ഗ​പ്ര​വേ​ശം.

കൊ​ച്ചി​ൻ സം​ഗ​മി​ത്ര​യു​ടെ ഇ​ര​ട്ട​ന​ഗ​രം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന നാ​ട​ക​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യാ​ണ് രേ​ണു എ​ത്തു​ക.

റി​ഹേ​ഴ്സ​ൽ അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങും. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം നാ​ട​കം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും. 2017ലാ​യി​രു​ന്നു കൊ​ല്ലം സു​ധി​യു​മാ​യു​ള്ള രേ​ണു​വി​ന്‍റെ വി​വാ​ഹം. ഇ​രു​വ​ർ​ക്കും ര​ണ്ടു​മ​ക്ക​ളാ​ണു​ള്ള​ത്. നി​ല​വി​ൽ വാ​ക​ത്താ​ന​ത്ത് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് രേ​ണു താ​മ​സി​ക്കു​ന്ന​ത്. 2023 ജൂ​ൺ അ​ഞ്ചി​ന് തൃ​ശൂ​ർ ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണു സു​ധി മ​രി​ച്ച​ത്.