"അ​വ​റാ​ൻ' ആ​കാ​ന്‍ ടൊ​വീ​നോ, സം​വി​ധാ​നം ശി​ൽ​പ; ക​ഥ ബെ​ന്നി പി. ​നാ​യ​ര​മ്പ​ലം
Monday, June 17, 2024 11:05 AM IST
ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​യാ​യ ശി​ൽ​പ അ​ല​ക്സാ​ണ്ട​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​വാ​റ​ൻ സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി. ജി​നു എ​ബ്ര​ഹാം ഇ​ന്നോ​വേ​ഷ​ന്‍റെ ബാ​ന​റി​ൽ ജി​നു വി. ​എ​ബ്ര​ഹാം നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ബെ​ന്നി പി. ​നാ​യ​ര​മ്പ​ല​മാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ജോ​മോ​ന്‍ ടി. ​ജോ​ണ്‍ ഛായാ​ഗ്ര​ഹ​ണ​വും ഷ​മീ​ര്‍ മു​ഹ​മ്മ​ദ്‌ എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ജേ​ക്സ് ബി​ജോ​യ്‌ ആ​ണ്. സ​മീ​റ സ​നീ​ഷ് വ​സ്ത്രാ​ല​ങ്കാ​ര​വും ഷാ​ജി ന​ടു​വി​ല്‍ ക​ലാ​സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്നു.

മേ​ക്ക​പ്പ്: റോ​ണ​ക്സ്‌ സേ​വ്യ​ര്‍, സ​ഹ​നി​ർ​മാ​ണം: ദി​വ്യ ജി​നു, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍: സൂ​ര​ജ് കു​മാ​ര്‍, സൗ​ണ്ട് ഡി​സൈ​ന്‍: സി​ങ്ക് സി​നി​മ, സൗ​ണ്ട് മി​ക്സിം​ഗ്: അ​ര​വി​ന്ദ് മേ​നോ​ന്‍, സ്റ്റി​ല്‍​സ്: രോ​ഹി​ത് കെ. ​സു​രേ​ഷ്, മോ​ഷ​ന്‍ പോ​സ്റ്റ​ര്‍: ഐ​ഡ​ന്‍റ് ലാ​ബ്സ്, ഡി​സൈ​ന്‍: തോ​ട്ട് സ്റ്റേ​ഷ​ന്‍, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് അ​നൂ​പ് സു​ന്ദ​ര​ൻ, പി​ആ​ർ​ഒ: ശ​ബ​രി.