ഉ​യ​രം അ​ള​ക്കാ​നു​ള്ള ടീ​ച്ച​റു​ടെ ക്രി​യേ​റ്റീ​വ് ട്രി​ക്ക്; ക്ലി​ക്കാ​യി
Wednesday, November 13, 2024 2:08 PM IST
ബാ​ല്യ​ത്തി​ലും കൗ​മാ​ര​ത്തി​ലും ആ​ളു​ക​ള്‍ ഏ​റെ ടെ​ന്‍​ഷ​ന​ടി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ് പൊ​ക്കം. പ്ര​തീ​ക്ഷി​ക്കാ​ത്ത ഉ​യ​രം ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കും ആ​കെ ടെ​ന്‍​ഷ​നാ​ണ്. തോ​ള​ത്ത് കൈ​യി​ട്ട് ന​ട​ന്ന കൂ​ട്ടു​കാ​ര​ന്‍ "പ​ത്ത​ല്‍ കോ​ലു​പോ​ലെ' പൊ​ക്കം​വെ​ച്ച് "വ​ലി​യ​വ​നാ​കു​മ്പോ​ള്‍' പ​ല​രും ഖി​ന്ന​രാ​കും.

മി​ക്ക​വ​രും ത​ങ്ങ​ളു​ടെ "വ​ള​ര്‍​ച്ച' അ​ള​ന്നു​നോ​ക്കാ​റു​ണ്ട്. ടേ​പ്പോ സ്‌​കെ​യി​ലൊ ഒ​ക്കെ​യാ​കും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. എ​ന്നാ​ല്‍ ഡ​ല്‍​ഹി​യി​ലു​ള്ള ഒ​രു ടീ​ച്ച​ര്‍ ഇ​തൊ​ന്നും ഇ​ല്ലാ​തെ ഉ​യ​രം അ​ള​ക്കാ​നു​ള്ള കാ​ര്യം കു​ട്ടി​ക​ളെ കാ​ട്ടി​കൊ​ടു​ക്കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ സ​പ്ന ഭാ​ട്ടി​യ എ​ന്ന അ​ധ്യാ​പി​ക ക്ലാ​സ് റൂ​മി​ല്‍ ബോ​ര്‍​ഡി​ന് അ​ടു​ത്താ​യി നി​ല്‍​ക്കു​ന്നു. ശേ​ഷം അ​വ​ര്‍ വ​ള​ഞ്ഞ് ഒ​രു​കൈ നി​ല​ത്ത് കു​ത്തി മ​റ്റേ കൈ ​നീ​ട്ടി ബോ​ര്‍​ഡി​ന്‍റെ ഒ​രുഭാ​ഗ​ത്ത് തൊ​ടു​ന്നു.

ശേ​ഷം ആ ​ഭാ​ഗം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​വ​ര്‍ നി​വ​ര്‍​ന്നു​നി​ല്‍​ക്കു​മ്പോ​ള്‍ അ​വ​ര്‍​ക്ക് എ​ത്ര നീ​ളം എ​ന്ന​ത് കൃ​ത്യ​മാ​യി അ​തി​ല്‍​നി​ന്നും അ​റി​യാ​ന്‍ ക​ഴി​യു​ന്നു. പ​ല കു​ട്ടി​ക​ളും ഇ​ത്ത​ര​ത്തി​ല്‍ നീ​ളം അ​ള​ക്കു​ന്നു. വാ​സ്ത​വ​ത്തി​ല്‍ ഈ ​"ആം സ്പാ​ന്‍' ഉ​യ​ര​മ​ള​ക്ക​ല്‍ പു​തി​യ കാ​ര്യ​മ​ല്ല. എ​ന്നി​രു​ന്നാ​ലും കു​ട്ടി​ക​ളി​ല്‍ അ​ത് കൗ​തു​ക​വും അ​തി​ശ​യ​വും ജ​നി​പ്പി​ച്ചു.

വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "വി​ജ്ഞാ​ന​പ്ര​ദം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഇ​ത് എ​ന്നെ പ​ഠി​പ്പി​ച്ച​ത് എ​ന്‍റെ മു​ത്ത​ശ്ശി​യാ​ണ്' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.