"ഈ ​ചൈ​നാ​ക്കാ​രെ കൊ​ണ്ടു​തോ​റ്റു'; ട്രെ​ഡ്മി​ല്ലി​ല്‍ ഇ​തി​നാ​യും ന​ട​ക്കാം...
Tuesday, November 12, 2024 10:35 AM IST
ലോ​ക​ത്ത് ഏ​റ്റ​വും കൗ​തു​ക​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ മി​ക്ക​പ്പോ​ഴും അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ചൈ​നാ​ക്കാ​ര്‍ ആ​ണ​ല്ലൊ. അ​തും ന​മ്മ​ള്‍ ആ​രും ചി​ന്തി​ക്കാ​ത്ത ല​ളി​ത​സു​ന്ദ​ര ഭാ​വ​ന​ക​ള്‍ ആ​യി​രി​ക്കും അ​വ​രി​ല്‍ നി​ന്നും ഉ​ണ്ടാ​വു​ക. അ​ത് പി​ന്നീ​ട് ലോ​കം മു​ഴു​വ​ന്‍ അ​നു​ക​രി​ച്ചു തു​ട​ങ്ങും.

അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു "ചൈ​നീ​സ് വി​പ്ല​വം' വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​യി​രു​ന്നു. ഒ​രു ചൈ​നീ​സ് റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല ഈ​യി​ടെ ത​ങ്ങ​ളു​ടെ സ്റ്റോ​ര്‍ വി​ന്‍​ഡോ​ക​ളി​ലെ പ​ര​മ്പ​രാ​ഗ​ത മാ​നെ​ക്വി​നു​ക​ള്‍​ക്ക് പ​ക​രം ട്രെ​ഡ്മി​ല്ലു​ക​ളി​ല്‍ ന​ട​ക്കു​ന്ന യ​ഥാ​ര്‍​ഥ സ്ത്രീ​ക​ളെ അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

അ​താ​യ​ത് ക​ട​ക​ളി​ലെ ചി​ല്ലു​കൂ​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന പാ​വ​ക​ള്‍​ക്ക് പ​ക​രം ജീ​വ​നു​ള്ള യു​വ​തി​ക​ള്‍ മോ​ഡ​ല്‍ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞ് ന​ട​ക്കു​ന്നു. ട്രെ​ഡ്മി​ല്ലി​ല്‍ ആ​ണ​വ​ര്‍ നി​ല്‍​ക്കു​ന്ന​ത്. അ​തി​നാ​ല്‍​ത്ത​ന്നെ ന​ട​ക്കേ​ണ്ടി വ​രു​ന്നു. ഇ​തി​നാ​ല്‍ ആ ​വസ്ത്രം ധ​രി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​യി​രു​ക്കും ന​ട​ക്കു​മ്പോ​ള്‍ എ​ന്ന് ക​സ്റ്റ​മേ​ഴ്‌​സി​ന് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​പ്ര​വൃ​ത്തി​യി​ല്‍ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് നെ​റ്റി​സ​ണ്‍​സ് ന​ല്‍​കി​യ​ത്. ചി​ല​ര്‍ മോ​ഡ​ലു​ക​ളെ ഈ ​രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തിന്‍റെ ധാ​ര്‍മ​ക​ത​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു, അ​തി​നെ ചൂ​ഷ​ണ​പ​ര​വും അ​നാ​വ​ശ്യ​വു​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. "മോ​ഡ​ലു​ക​ള്‍​ക്കു​ള്ള ഒ​രു വ​ര്‍​ക്ക്ഔ​ട്ട്, എ​ന്നാ​ല്‍ ഡി​സൈ​നു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കാ​ണി​ക്കാ​നു​ള്ള ഒ​രു ആ​ശ​യം' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.