ജ​പ്പാ​നി​ൽ മാ​ന്‍ സ​ഞ്ചാ​രി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന കാ​ഴ്ച; വീ​ഡി​യോ
Monday, November 11, 2024 11:32 AM IST
അ​ഭി​വാ​ദ്യം ആ​ളു​ക​ളി​ല്‍ പോ​സി​റ്റീ​വ്‌​നെ​സ് ജ​നി​പ്പി​ക്കു​മെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. എ​ന്നാ​ല്‍ മ​റ്റു​ള്ള​വ​രെ ഒ​ന്ന് ചി​രി​ച്ചു​കാ​ട്ടാ​ന്‍ പോ​ലും മ​ടി​യു​ള്ള​വ​രാ​ണ് കൂ​ടു​ത​ല്‍. പ​ക്ഷേ ത​ങ്ങ​ളു​ടെ മ​ര്യാ​ദ കൊ​ണ്ടും പ​രി​ഗ​ണ​നാ സ്വ​ഭാ​വം നി​മി​ത്ത​വും ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​വ​രാ​ണ് ജ​പ്പാ​ന്‍​കാ​ര്‍.

അ​ന്നാ​ട്ടി​ല്‍ മ​നു​ഷ്യ​ര്‍​ക്ക് മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ള്‍​ക്കും ഈ ​ഗു​ണ​മു​ണ്ടെ​ന്ന് കാ​ട്ടു​ക​യാ​ണ് സൈ​ബ​ര്‍ ലോ​കം. ഇ​ന്ത്യ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​യും ഡി​ജി​റ്റ​ല്‍ ഉ​ള്ള​ട​ക്ക സ്ര​ഷ്ടാ​വു​മാ​യ ദി​വ്യ​യാ​ണ് ഇ​ക്കാ​ര്യം നെ​റ്റി​സ​ണ്‍​സി​നോ​ട് പ​റ​യു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​വ​ര്‍ പ​ങ്കി​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു പാ​ര്‍​ക്കി​ല്‍ ന​ര മാ​നു​ക​ളു​ടെ അ​ടു​ത്താ​യി നി​ല്‍​ക്കു​ന്നു. യു​വ​തി ജാ​പ്പ​നീ​സ് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ ത​ല​കു​നി​ച്ച് മാ​നി​നെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു. അ​തി​ശ​യ​മെ​ന്തെ​ന്നാ​ല്‍ മാ​നും അ​തു​പോ​ലെ അ​നു​ക​രി​ക്കു​ന്നു.

മ​റ്റൊ​രാ​ള്‍ കു​മ്പി​ടു​മ്പോ​ഴും മാ​ന്‍ ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്യു​ന്ന​താ​യി കാ​ണാം. ശേ​ഷം ഈ ​സ​ഞ്ചാ​രി​ക​ള്‍ മാ​നി​ന് ഭ​ക്ഷ​ണം ന​ല്‍​കു​ന്നു. ജ​പ്പാ​നി​ലെ ന​ര​ മാ​നു​ക​ളു​ടെ ഈ ​പ്ര​വൃ​ത്തി നെ​റ്റി​സ​ണ്‍​സി​ല്‍ കൗ​തു​കം ജ​നി​പ്പി​ച്ചു.

നി​ര​വ​ധി​പേ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി. "ജ​പ്പാ​നി​ലെ മൃ​ഗ​ങ്ങ​ള്‍​ക്ക് പോ​ലും എ​ങ്ങ​നെ മ​ര്യാ​ദ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്ന് അ​റി​യാം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "മാ​നു​ക​ള്‍​ക്ക് പോ​ലും ബ​ഹു​മാ​നം കാ​ണി​ക്കാ​ന്‍ ക​ഴി​യും; എ​ന്നാ​ല്‍ ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.