"ആ​കാ​ശ​ക്കാ​ഴ്ച കാ​ണാ​ന്‍ സ​ഹ​യാ​ത്രി​ക​രെ ന​ക്ഷ​ത്ര​മെ​ണ്ണി​ച്ച ചേ​ട്ട​ന്‍'; ഒ​ടു​വി​ല്‍
Friday, November 8, 2024 11:20 AM IST
കാ​ര്യം ത​ല​യ്ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​തെ​ങ്കി​ലും ഏ​റ്റ​വും അ​പ​ക​ടം പി​ട​ച്ച ഒ​ന്നുകൂ​ടി​യാ​ണ് വി​മാ​ന​ത്തി​ലെ സ​ഞ്ചാ​രം. ഒ​രു ചെ​റി​യ കി​ളി വി​ചാ​രി​ച്ചാ​ല്‍ പോ​ലും വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാം.

എ​ന്നാ​ല്‍ ഇ​തി​ലും വ​ലി​യ പ്ര​ശ്‌​ന​മാ​ണ് വി​മാ​ന റാ​ഞ്ചി​ക​ളും വേ​റി​ട്ട "ആ​കാ​ശ വ​ഴ​ക്കാ​ളി​ക​ളും'. സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​തെ ആ​കാ​ശ​ത്ത്‌​വ​ച്ച് വ​ഴ​ക്കി​ടു​ന ഇ​ത്ത​ര​ക്കാ​ര്‍ പ​ല​പ്പോ​ഴും മ​റ്റ് യാ​ത്രി​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ വി​മാ​ന​മ​ധ്യേ എ​മ​ര്‍​ജ​ന്‍​സി ഡോ​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച ഒ​രു യാ​ത്ര​ക്കാ​ര​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്നു.

ന​വം​ബ​ര്‍ അ​ഞ്ചി​ന് കോ​പ്പ എ​യ​ര്‍​ലൈ​ന്‍​സ് ന​ട​ത്തു​ന്ന ഒരു വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ബ്ര​സീ​ലി​ലെ ബ്ര​സീ​ലി​യ​യി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം പ​നാ​മ​യി​ലെ പ​നാ​മ സി​റ്റി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഘ​ര്‍​ഷം.

ഒ​രു യാ​ത്ര​ക്കാ​ര​ന്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന​ത്തിന്‍റെ എ​മ​ര്‍​ജ​ന്‍​സി വാ​തി​ല്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന് മു​മ്പ് ഒ​രു ഫ്ലൈ​റ്റ് അ​റ്റ​ന്‍​ഡ​ന്‍റിനെ ബ​ന്ദി​യാ​ക്കാ​ന്‍ പോ​ലും ഇ​യാ​ള്‍ ശ്ര​മി​ച്ചു.

എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വാ​തി​ല്‍ തു​റ​ന്നാ​ല്‍ ഉ​ണ്ടാ​കു​ന്ന വ​ലി​യ അ​പ​ക​ട​ത്തെ കു​റി​ച്ച് മ​റ്റ് യാ​ത്ര​ക്കാ​ര്‍ ബോ​ധ​വാ​ന്‍​മാ​രാ​യി​രു​ന്നു. ബാ​ഹ്യവാ​യു വ​ള​രെ ഉ​യ​ര്‍​ന്ന വേ​ഗ​ത​യി​ല്‍ വി​മാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചാ​ല്‍ എ​ന്തും​ത​ന്നെ സം​ഭ​വി​ച്ചേ​ക്കാം. അ​തി​നാ​ല്‍​ത്ത​ന്നെ അ​വ​ര്‍ ഈ ​അ​ക്ര​മി​യെ നേ​രി​ട്ട്.

ഒ​രു പ്ലാ​സ്റ്റി​ക് ക​ത്തി എ​ടു​ത്ത് ഈ ​അ​ഭ്യാ​സ​ങ്ങ​ള്‍ ന​ട​ത്തി​കൊ​ണ്ടി​രു​ന്ന ഇ​യാ​ള്‍​ക്ക് ഇ​ത്ര​യും ആ​ളു​ക​ളോ​ട് പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ആ​ളു​ക​ള്‍ ഇ​യാ​ളു​മാ​യി വ​ഴ​ക്കി​ടു​ക​യും മ​ര്‍​ദി​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വം കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ​തോ​ടെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ചു.

എ​ന്താ​യാ​ലും പ​നാ​മ സി​റ്റി​യി​ല്‍ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി. ശേ​ഷം ഇ​യാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി. യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും കോ​പ്പ എ​യ​ര്‍​ലൈ​ന്‍​സ് അ​ധി​കൃ​ത​രും നെ​റ്റി​സ​ണ്‍​സും അ​ഭി​ന​ന്ദി​ക്കു​ക​യു​ണ്ടാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.