മ​റ​വി മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വം സ​മ്മാ​നി​ച്ചാ​ല്‍; "ഞെ​ട്ടി​ക്കു​ന്ന' ദൃ​ശ്യം
Monday, November 4, 2024 2:10 PM IST
ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ ക​രി​മ​രു​ന്നു പ്ര​യോ​ഗം ഒ​ഴി​വാ​ക്കാ​ന്‍ വ​യ്യാ​ത്ത ഒ​ന്നാ​യി മാ​റി​യ കാ​ല​മാ​ണ​ല്ലൊ. തന്മൂ​ലം ധാ​രാ​ളം അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും നി​ര​വ​ധി​പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യു​മൊ​ക്കെ ചെ​യ്തി​ട്ടു​മു​ണ്ട്. എ​ന്നി​രു​ന്നാ​ലും പ​ല​ര്‍​ക്കും എ​ന്ത് ആ​ഘോ​ഷ​ത്തി​നും പ​ട​ക്കം ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​ണ്.

ഠലോ​ക പ​ട​ക്ക നിയ​മ​മ​നു​സ​രി​ച്ച്' അ​തി​ന് തി​രി കൊളു​ത്തി​യാ​ല്‍ വ​ലി​ച്ചെ​റി​യ​ണം എ​ന്നാ​ണ​ല്ലൊ. എ​ന്നാ​ല്‍ അ​ബ​ദ്ധ​വ​ശാ​ല്‍ അ​ത് സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ല്‍? അ​ത്ത​ര​മൊ​രു കാ​ര്യ​ത്തി​ന്‍റെ ഉ​ത്ത​ര​മാ​ണ് ഈ ​വീ​ഡി​യോ.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു യു​വാ​വി​നെ കാ​ണാം. ഇ​യാ​ള്‍ തന്‍റെ സു​ഹൃ​ത്തി​നൊ​പ്പം റോ​ഡി​ന് ന​ടു​വി​ല്‍ പ​ട​ക്കം ക​ത്തി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ സു​ഹൃ​ത്തെ​റി​ഞ്ഞ ഒ​രു പ​ട​ക്കം വ​ഴി​യി​ല്‍ ഇ​യാ​ള്‍​ക്ക​ടു​ത്താ​യി വീ​ണു.

ഈ ​സ​മ​യം യു​വാ​വ് അ​ത് ധീ​ര​മാ​യി തൊ​ഴി​ച്ചു ക​ള​യു​ന്നു. ഉ​ദ്യ​മം വി​ജ​യി​ച്ച സ​ന്തോ​ഷ​ത്തി​ല്‍ നി​ല്‍​ക്ക​വെ ആ​ദ്യ​മൊ​രെ​ണ്ണ​ത്തി​ന് തീ ​കൊ​ളു​ത്തി കൈ​യി​ല്‍ വ​ച്ച​ത് ആ​ള് മ​റ​ന്നു. അ​തോ​ര്‍​ത്തു​വ​ന്ന​പ്പോ​ഴേ​ക്കും അ​ന്ത​രീ​ക്ഷം പ്ര​കാ​ശ​മാ​ന​മാ​യി.

ചു​രു​ക്ക​ത്തി​ല്‍ കൈ​യി​ലി​രു​ന്നു പ​ട​ക്കം പൊ​ട്ടി. ഭാ​ഗ്യം ഒ​ന്നു​കൊ​ണ്ട് മാ​ത്രം ഈ ​യു​വാ​വി​ന് വ​ലി​യ പ​രി​ക്കു​ണ്ടാ​യി​ല്ല. "ഇ​തൊ​ക്കെ ശ്ര​ദ്ധി​ക്കേ​ണ്ടേ...' എ​ന്നാ​ണ് നെ​റ്റി​സ​ണ്‍​സ് പ​റ​യു​ന്ന​ത്...


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.