"ഇ​യാ​ള്‍​ക്ക് എ​ല്ലു​ക​ള്‍ ഇ​ല്ല'! യു​വാ​വി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന മെ​യ്‌​വ​ഴ​ക്കം കാ​ണാം
Monday, November 4, 2024 10:35 AM IST
ആ​ളു​ക​ള്‍ അ​ഭ്യാ​സ​ങ്ങ​ള്‍ കാ​ട്ടു​ന്ന​ത് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല​ല്ലൊ. ചി​ല​ര്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ ചി​ല​ര്‍ മെ​യ്‌​വ​ഴ​ക്ക​ത്തി​ലാ​കും ഇ​ത് കാ​ട്ടു​ക. ഒ​രു പ​രി​ധി​ക്ക​പ്പു​റ​മു​ള്ള ചി​ല അ​ഭ്യാ​സ​ങ്ങ​ള്‍ ആ​ളു​ക​ളെ ഞെ​ട്ടി​ക്കു​ക ത​ന്നെ ചെ​യ്യും.

സൈ​ബ​ര്‍ കാ​ല​ത്ത് റീ​ല്‍​സി​നാ​യി പ​ല​രും ഇ​ത്ത​ര​ത്തി​ല്‍ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ അ​ഭ്യാ​സ​ങ്ങ​ള്‍ കാ​ട്ടാ​റു​ണ്ട്. മി​ക്ക​വ​രു​ടെ​യും വേ​ദി മെ​ട്രോ ട്രെ​യി​ന്‍ ആ​ണു​താ​നും. ഇ​പ്പോ​ഴി​താ മും​ബൈ ലോ​ക്ക​ല്‍ ട്രെ​യി​നി​ന്‍റെ കോ​ച്ചി​നു​ള്ളി​ല്‍ ഒ​രു യു​വാ​വ് ന​ട​ത്തി​യ സ്റ്റ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

"അ​ണ്‍​റി​യ​ല്‍ ക്രൂ' ​എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് ഈ ​യു​വാ​വി​ന്‍റെ പ്ര​ക​ട​ന​മെ​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ചി​ല​യാ​ളു​ക​ള്‍ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ മൂ​ന്ന് യു​വാ​ക്ക​ള്‍ സ്റ്റ​ണ്ടി​നാ​യി ത​യാ​റാ​കു​ന്നു. അ​തി​ല്‍ ഒ​രു യു​വാ​വ് ട്രെ​യി​നി​ന്‍റെ കൈ​വ​രി​യി​ല്‍ പി​ടി​ച്ചു​യ​രു​ന്നു.

ഈ ​സ​മ​യം മ​റ്റ് ര​ണ്ടു​പേ​ര്‍ ര​ണ്ട് വ​ശ​ങ്ങ​ളി​ല്‍ നി​ന്നും ഇ​യാ​ളെ പി​ടി​ച്ച് തി​രി​ക്കു​ന്നു. സാ​ധാ​ര​ണ ആ​ളു​ക​ള്‍​ക്ക് ന​ട്ടെ​ല്ല് വേ​ദ​നി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള നീ​ക്ക​മാ​യി​രു​ന്നു അവരു​ടേ​ത്. എ​ന്നാ​ല്‍ ഈ ​യു​വാ​വി​ന് ഒ​ന്നും സം​ഭ​വ​ലി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം പി​ന്നാ​മ്പു​റം കൊ​ണ്ട് നൃ​ത്ത​വും ചെ​യ്യു​ന്നു.

ദൃ​ശ്യ​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളെ​ത്തി. "ഒ​രേ സ​മ​യം അ​തി​ശ​യ​ക​ര​വും ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ്ര​ക​ട​നം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.