ഇ​റ​ച്ചി​ക്ക​ഷ്ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​പ്പി​ട​ഞ്ഞ് കു​ഞ്ഞ്; ര​ക്ഷ​ക​നാ​യി അ​യ​ല്‍​വാ​സി
Friday, November 1, 2024 3:32 PM IST
ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ലും വ​ലി​യ പു​ണ്യം മ​റ്റൊ​ന്നു​മി​ല്ല എ​ന്നാ​ണ​ല്ലൊ. അ​പ്പോ​ള്‍ ഒ​രു കു​ഞ്ഞിന്‍റെ ജീ​വ​നാ​ണ് ര​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലൊ. തീ​ര്‍​ച്ച​യാ​യും അ​തി​ന്‍റെ തി​ള​ക്കം ഒ​ന്നുവേ​റെ ​ത​ന്നെ​യാ​ണ്.

കു​ട്ടി​ക​ള്‍​ക്ക് പ​ല​പ്പോ​ഴും സം​ഭ​വി​ക്കു​ന്ന ഒ​ന്നാ​ണ് വല്ലതും വായിൽ കുടുങ്ങി ശ്വാ​സം മു​ട്ടു​ന്ന​ത്. പ​ല​പ്പോ​ഴും ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ആ​ണ് വി​ല്ല​ന്‍​മാ​രാ​കു​ന്ന​ത്. ത​ന്‍ നി​മി​ത്തം പ​ല കു​ഞ്ഞു​ങ്ങ​ള്‍​ക്കും പ്രാ​ണ​ന്‍ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ സ​മാ​ന​മാ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു കു​ട്ടി​ക്ക് അ​യ​ല്‍​വാ​സി ര​ക്ഷ​ക​നാ​യി മാ​റി​യ കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പ​റ​യു​ന്ന​ത് അ​ങ്ങ് അ​മേ​രി​ക്ക​യി​ലു​ള്ള സം​ഭ​വ​മാ​ണ്.

ഇ​വി​ടെ ഇ​ല്ലി​നോ​യി​സി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നൊ​രു കു​ട്ടി​ക്കാ​ണ് അ​പ​ക​ടം പി​ണ​ഞ്ഞ​ത്. ഡി ​ലാം​ഗെ സി​ന്‍​ഡ്രോം എ​ന്ന അ​പൂ​ര്‍​വ ജ​നി​ത​ക അ​വ​സ്ഥ​യു​ള്ള ഈ ​കു​ട്ടി പൊ​തു​വെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഫീ​ഡിം​ഗ് ട്യൂ​ബിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. എ​ന്നാ​ല്‍ ഈ ​കു​ട്ടി​ക്ക് അ​മ്മ ഭ​ക്ഷ​ണം ന​ല്‍​കു​ന്നി​നി​ടെ ചി​ക്ക​ന്‍ ക​ഷ്ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി.

കു​ട്ടി ശ്വ​സി​ക്കാ​ന്‍ പാ​ടു​പെ​ട്ടു. ഇ​ത് ക​ണ്ട് അ​മ്മ നി​ല​വി​ളി​ച്ചു. ഈ സ​മ​യം അ​യ​ല്‍​പ​ക്ക​ത്തു​ള്ള ഒ​രാ​ള്‍ സ​ഹാ​യ​ത്തി​നെ​ത്തി. അ​യാ​ള്‍ കു​ട്ടി​യെ പി​ടി​ച്ച് മു​തു​കി​ല്‍ അ​ടി​ച്ചു. ഇ​ത് ഭ​ക്ഷ​ണം പു​റ​ന്ത​ള്ളാ​ന്‍ സ​ഹാ​യി​ച്ചു. ഒ​ടു​വി​ല്‍ കു​ട്ടി​ക്ക് ആ​ശ്വാ​സം ല​ഭി​ച്ചു. ആ ​അ​മ്മ ക​ണ്ണീ​ര്‍ വാ​ര്‍​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

താ​ന്‍ കാ​ര്‍​ഡി​യോ​പ​ള്‍​മ​ണ​റി റെ​സ​സി​റ്റേ​ഷ​ന്‍ (സി​പി​ആ​ര്‍) പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ടെ​ന്നും ത​ക്ക​സ​മ​യ​ത്ത് അ​യ​ല്‍​വാ​സി​യു​ടെ മ​ക​നെ സ​ഹാ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ആ ​മ​നു​ഷ്യ​ന്‍ പ​റ​ഞ്ഞു. നെ​റ്റി​സ​ണ്‍​സും അയാളെ അ​ഭി​ന​ന്ദ​നംകൊ​ണ്ട് മൂ​ടി. "ഇ​ത്ത​രം ന​ല്ല അ​യ​ല്‍​ക്കാ​ര​ന്‍ ഒ​രു വ​ര​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.