ദേ​വ​നാ​ഗ​രി ലി​പി​യി​ലെ പ​ഞ്ചാം​ഗം; ജ​ര്‍​മ​ന്‍ ച​ന്ത​യി​ല്‍ കാ​ണ​പ്പെ​ട്ട​പ്പോ​ള്‍
Thursday, November 14, 2024 10:07 AM IST
പ​ഞ്ചാം​ഗ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ഒ​രു ഹി​ന്ദു ക​ല​ണ്ട​റാ​ണ്. ഇ​ത് ഹി​ന്ദു സ​മ​യ​ക്ര​മ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ശൈ​ലി പി​ന്തു​ട​രു​ന്നു. പ​ഞ്ചാം​ഗം, പ​ഞ്ചാം​ഗ, പ​ഞ്ചാം​ഗ് എ​ന്നി​ങ്ങ​നെ ഒ​ക്കെ ഇ​തി​നെ പ​റ​യാ​റു​ണ്ട്. പ്ര​ധാ​ന​പ്പെ​ട്ട തീ​യ​തി​ക​ളും അ​വ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും ഒ​രു പ​ട്ടി​ക രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ന്‍ ജ്യോ​തി​ഷ​ത്തി​ല്‍ പ​ഞ്ചാം​ഗ​ങ്ങ​ള്‍ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ ജ​ര്‍​മ​നി ഹാം​ബ​ര്‍​ഗി​ല്‍ സെ​ക്ക​ന്‍​ഡ് ഹാ​ന്‍​ഡ് സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ഒ​രു ച​ന്ത​യി​ല്‍ പ​ഞ്ചാം​ഗം എ​ത്തു​ക​യു​ണ്ടാ​യി. ഇ​ത് ദേ​വ​നാ​ഗ​രി ലി​പി​യി​ല്‍ എ​ഴു​തി​യ രേ​ഖ​യാ​ണെ​ന്ന് ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ​ങ്കു​വെ​ച്ച ചി​ത്ര​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

​ഷോപ്പിം​ഗി​നാ​യി ഈ ​ഫ്ലീ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​യ ഒ​രി​ന്ത്യ​ക്കാ​ര​നാ​ണ് പ​ഞ്ചാം​ഗ വി​ശേ​ഷം നെ​റ്റി​സ​ണ്‍​സി​ന് മു​ന്നി​ല്‍ എ​ത്തി​ച്ച​ത്. "ജ​ര്‍മ​നി​യി​ലെ ഹാം​ബ​ര്‍​ഗി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ത് ക​ണ്ടെ​ത്തി. അ​ത് എ​ന്താ​ണെ​ന്ന് എ​ന്നോ​ട് പ​റ​യാ​മോ? 'എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്.

വിന്‍റേ​ജ് സെ​പി​യ നി​റ​മു​ള്ള പേ​പ്പ​റി​ല്‍ ആ​ലേ​ഖ​നം ചെ​യ്ത ഈ ​പ​ഞ്ചാം​ഗം നി​ര​വ​ധി​പേ​ര്‍ തി​രി​ച്ച​റി​ഞ്ഞു. പോ​സ്റ്റ് റെ​ഡ്ഡി​റ്റേ​ഴ്‌​സി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യും വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​നാ​റ​സ് ന​ഗ​ര​ത്തി​ല്‍ (നി​ല​വി​ല്‍ വാ​ര​ണാ​സി) അ​ച്ച​ടി​ച്ച ക​ല​ണ്ട​ര്‍ ആ​ണി​തെ​ന്നാ​ണ് ചി​ല​ര്‍ പ​റ​യു​ന്ന​ത്.

ഇ​ത് ഭാ​ര്‍​ഗ​വ പ്ര​സ് അ​ച്ച​ടി​ച്ച​താ​ണ്. ഏ​റ്റ​വും വ​ലി​യ പ്ര​സാ​ധ​ക​രി​ല്‍ ഒ​രാ​ളാ​യ പ​ണ്ഡി​റ്റ് ന​വ​ല്‍ കി​ഷോ​ര്‍ ഭാ​ര്‍​ഗ​വ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ പ്ര​സ് എ​ന്നാ​ണ് ഒ​രാ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​ല​ണ്ട​റി​ന് 150 മു​ത​ല്‍ 180 വ​ര്‍​ഷം​വ​രെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് വി​വ​രം.

എ​ന്താ​യാ​ലും ആ ​ക​ല​ണ്ട​ര്‍ വീ​ണ്ടെ​ടു​ത്ത് അ​തി​ന്‍റെ മൂ​ല്യം മ​ന​സി​ലാ​ക്കി സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മി​ക്ക​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു...

Found this on a flea market in Hamburg, Germany. Can you tell me what it is?
byu/AcceptableTea8746 inindia
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.