"വീ​ഡി​യോ ച​തി​ച്ചു ഗ​യ്സ്'; ക​ഞ്ചാ​വ് വ​ള​ര്‍​ത്തി​യ ദ​മ്പ​തി​ക​ള്‍ കു​ടു​ങ്ങി
Tuesday, November 12, 2024 3:30 PM IST
സൈ​ബ​ര്‍ ലോ​ക​മ​ല്ലെ അ​പ്പോ​ള്‍ അ​യ​ല്‍​പ്പ​ക്കം എ​ന്ന​തി​ന് അ​തി​രി​ല്ല​ല്ലൊ. ന​മ്മു​ടെ വീ​ട്ടി​ലും മു​റ്റ​ത്തു​മൊ​ക്കെ എ​ന്തൊ​ക്കെ​യു​ണ്ടെ​ന്ന് അ​റി​യി​ക്ക​ണ​മെ​ങ്കി​ല്‍ റീ​ല്‍​സ് ത​ന്നെ വേ​ണം. ഇ​ത്ത​ര​ത്തി​ല്‍ റീ​ല്‍​സ് എ​ടു​ത്ത​പ്പോ​ള്‍ പ​ണി കി​ട്ടി​യാ​ലൊ, അ​തും എ​ട്ടി​ന്‍റെ.

അ​ത്ത​ര​മൊ​രു കാ​ര്യ​മാ​ണി​ത്. ബം​ഗ​ളൂ​രു​വി​ലെ സ​ദാ​ശി​വ​ന​ഗ​റി​ലെ എം​എ​സ്ആ​ര്‍ ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ള്‍​ക്കാ​ണ് ഈ ​പ​ണി ല​ഭി​ച്ച​ത്. അ​വ​ര്‍ സി​ക്കിം സ്വ​ദേ​ശി​ക​ളാ​ണ​ത്രെ. സാ​ഗ​ര്‍ ഗു​രും​ഗ് (37), ഭാ​ര്യ ഊ​ര്‍​മി​ള കു​മാ​രി (38) എ​ന്നി​വ​രാ​ണ​വ​ര്‍.

അ​ടു​ത്തി​ടെ ഇ​വ​ര്‍ ത​ങ്ങ​ളു​ടെ പൂ​ന്തോ​ട്ട​ത്തി​ന്‍റെ വീ​ഡി​യോ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​യ്ക്കു​ക​യു​ണ്ടാ​യി. സാ​ഗ​ര്‍ ഒ​രു ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ന്ന ആ​ളാ​ണ്. എ​ന്നാ​ല്‍ വീ​ട്ട​മ്മ​യാ​യ ഊ​ര്‍​മി​ള അ​ടു​ത്തി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

​ഊ​ര്‍​മി​ള ത​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഇ​ട​ത്തെ വേ​റി​ട്ട ചെ​ടി​ക​ളൊ​ക്കെ നെ​റ്റി​സ​ണ്‍​സി​നെ കാ​ട്ടി. എ​ന്നാ​ല്‍ ചെ​റി​യൊ​രു ട്വി​സ്റ്റ് ഉ​ണ്ടാ​യി. ഈ ​പൂ​ക്ക​ള്‍​ക്കും ചെ​ടി​ക​ള്‍​ക്കു​മി​ട​യി​ല്‍ ക​ഞ്ചാ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​ത് വൃ​ത്തി​യാ​യി നാ​ട്ടു​കാ​ര്‍ ക​ണ്ടു. അ​ധി​കാ​രി​ക​ള്‍ അ​വ​രെ പൊ​ക്കി.

സി​ക്കി​മി​ലെ നാം​ചി ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഈ ​ദ​മ്പ​തി​ക​ളെ പോ​ലീ​സ് കു​ട​ഞ്ഞു.​ ആ​ദ്യം ക​ഞ്ചാ​വി​നെ കു​റി​ച്ച് അ​വ​ര്‍ പ​റ​ഞ്ഞി​ല്ല. എ​ന്നാ​ല്‍ സ​മ്മ​ര്‍​ദം ഏ​റി​യ​പ്പോ​ള്‍ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത​താ​യി സ​മ്മ​തി​ച്ചു. ചെ​ടി​ക​ള്‍ നീ​ക്കം ചെ​യ്ത ഡ​സ്റ്റ്ബി​ന്‍ പോ​ലീ​സി​നെ കാ​ണി​ക്കു​ക​യും ചെ​യ്തു.

മൊ​ത്ത​ത്തി​ല്‍ 17 പാ​ത്ര​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. അ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ല്‍ ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്നു. 54 ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ദ​മ്പ​തി​ക​ള്‍ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ക​ഞ്ചാ​വ് വ​ള​ര്‍​ത്തി​യ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

നി​ല​വി​ല്‍ ക​ഞ്ചാ​വ് വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ നാ​ര്‍​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ന്‍​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ന്‍​സ് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്താ​യാ​ലും റീ​ല്‍​സു​വ​ഴി അ​വ​ര്‍ ഇ​പ്പോ​ള്‍ കേ​സി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.