ഗു​ന്ത​ര്‍ ആ​റാ​മ​ന്‍; ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ നാ​യ
Monday, November 4, 2024 3:33 PM IST
"എ​ല്ലാ നാ​യ​ക​ള്‍​ക്കും ഒ​രു ദി​വ​സ​മു​ണ്ട്' എ​ന്ന് നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ പ​റ​യാ​റു​ണ്ട​ല്ലൊ. ഒ​രു​ദി​വ​സം ര​ക്ഷ​പ്പെ​ടും എ​ന്ന അ​ര്‍​ഥ​ത്തി​ലാ​ണ് പ​ല​രും അ​ത് പ​റ​യു​ക. എ​ന്നാ​ല്‍ ദി​വ​സ​മ​ല്ല വ​ര്‍​ഷ​ങ്ങ​ളാ​യി സ​മ്പ​ന്ന​നാ​യി ക​ഴി​യു​ന്ന ഒ​രു നാ​യ ഈ ​ലോ​ക​ത്തു​ണ്ട്.

കേ​ള്‍​ക്കു​മ്പോ​ള്‍ അ​തി​ശ​യം തോ​ന്നാം. പ​ക്ഷേ സ​ത്യ​മാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ നാ​യ എ​ന്ന പ​ദ​വി​യി​ല്‍ ഒ​രാ​ളു​ണ്ട്. ഗു​ന്ത​ര്‍ ആ​റാ​മ​ന്‍ എ​ന്നാ​ണ് ഈ ​നാ​യ​യു​ടെ പേ​ര്. സ്വ​ന്ത​മാ​യി
രു ​സ്വ​കാ​ര്യ ജെ​റ്റ്, ഒ​രു യാ​ച്ച്, ക​ണ്‍​വേ​ര്‍​ട്ടി​ബി​ള്‍ ബി​എം​ഡ​ബ്ല്യു, മ​റ്റ് വി​ല​യേ​റി​യ വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഈ ​നാ​യ​യു​ടെ ആ​സ്തി​യി​ല്‍ ഉ​ണ്ട്.

നി​ല​വി​ല്‍ 400 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ (ഏ​ക​ദേ​ശം 3,356 കോ​ടി രൂ​പ) ആ​ണ് ഗു​ന്ത​റി​ന്‍റെ ആ​കെ സ​മ്പ​ത്ത്. ഒ​രു ജ​ര്‍​മ​ന്‍ ഷെ​പ്പേ​ര്‍​ഡ് നാ​യ​യ്ക്ക് എ​ങ്ങ​നെ ഇ​ത്ര സ്വ​ത്തെ​ന്ന് അ​റി​യേ​ണ്ടെ. അ​തൊ​രു പ​ഴ​യ​ക​ഥ​യാ​ണ്.

ഇറ്റലിയിലെ കൗ​ണ്ട​സ് കാ​ര്‍​ലോ​ട്ട ലീ​ബെ​ന്‍​സ്‌​റ്റൈ​ന്‍ എ​ന്ന ധ​നി​ക​യു​ടെ മ​ക​ന്‍ അ​കാ​ല​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടു. അ​തോ​ടെ അ​വ​ര്‍​ക്ക് അ​ന​ന്ത​ര​വ​കാ​ശി​ക​ള്‍ ഇ​ല്ലാ​തെ​യാ​യി. 1992-ല്‍ ​ആ​യി​രു​ന്ന​ത്. ഇ​വ​രു​ടെ നാ​യ​യാ​യി​രു​ന്നു ഗു​ന്ത​ര്‍ മൂ​ന്നാ​മ​ന്‍. അ​വ​ര്‍ തന്‍റെ സ്വ​ത്ത് ഈ ​നാ​യ​യ്ക്കാ​യി എ​ഴു​തി​വ​ച്ചു. മാ​ത്ര​മ​ല്ല അ​ത് വി​വേ​പൂ​ര്‍​വം കൈ​കാ​ര്യം ചെ​യ്യാ​ന്‍ തന്‍റെ സു​ഹൃ​ത്തിന്‍റെ മ​ക​ന്‍ മൗ​റി​സി​യോ മി​യാ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

കാ​ലം മു​ന്നോ​ട്ടു​പോ​യി. മൗ​റീ​സി​യൊ വി​ശ്വ​സ്ത​നാ​യി​രു​ന്നു. 30 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം 80 മി​ല്യ​ണ്‍ ആ​യി​രു​ന്ന സ്വ​ത്തി​നെ അ​യാ​ള്‍ 400 മി​ല്യ​ണി​ലെ​ത്തി​ച്ചു. ഇ​തി​നി​ട​യി​ല്‍ ഗു​ന്ത​ര്‍ മൂ​ന്നാ​മ​ന്‍ ച​ത്തു. ഗു​ന്ത​ര്‍ ആ​റാ​മ​ന്‍ മൂ​ന്നാ​മ​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ്. നി​ല​വി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​നാ​യ നാ​യ എ​ന്ന പ​ദ​വി ഈ ആ​റാ​മ​ന്‍ സ്വ​ന്ത​മാ​ക്കി.

ഗു​ന്ത​ര്‍ ആ​റാ​മ​ന്‍ ഇ​റ്റ​ലി​യി​ല്‍ സു​ഖ​ക​ര​മാ​യ ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​ത്. 27 ജീ​വ​ന​ക്കാ​രാ​ണ് ഗു​ന്ത​റി​ന്‍റെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ നോ​ക്കാ​നാ​യി ഉ​ള്ള​ത്. ഗു​ന്ത​ര്‍ ആ​റാ​മ​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ സ​മ്പ​ത്തും സ്വ​ത്തു​ക്ക​ളും മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് മ​നു​ഷ്യ ട്ര​സ്റ്റി​മാ​രു​ടെ ഒ​രു ബോ​ര്‍​ഡ് ആ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. എ​ന്താ​യാ​ലും ഈ ​നാ​യ​യു​ടെ ഭാ​ഗ്യ​ത്തി​ല്‍ അ​ന്തി​ച്ചി​രി​ക്കു​ക​യാ​ണ് നെ​റ്റ​സി​ണ്‍​സ്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.