സ​ത്യ​ൻ ഒ​രു​ക്കു​ന്നു, വ​ര​ക​ളു​ടെ​യും വ​ർ​ണ​ങ്ങ​ളു​ടെ​യും ദൃ​ശ്യ​വി​രു​ന്ന്
Wednesday, October 30, 2024 10:29 AM IST
റോ​ബി​ന്‍ ഏ​ബ്ര​ഹാം ജോ​സ​ഫ്
ജീ​വ​നോ​പാ​ധി​യാ​യ ക​ച്ച​വ​ട​ത്തി​നൊ​പ്പം ക​ല​യെ നെ​ഞ്ചോ​ടു ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന ക​ലാ​കാ​ര​ന്‍. തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​നി​ട​യി​ലും ചി​ത്ര​ര​ച​ന​യ്ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ന്ന ത​നി നാ​ട്ടി​ന്‍​പു​റ​ത്തു​ക്കാ​ര​ന്‍. തോ​ട്ട​യ്ക്കാ​ട് അ​മ്പ​ല​ക്ക​വ​ല​യി​ല്‍ ക​ട ന​ട​ത്തു​ന്ന പി.​വി. സ​ത്യ​നെ​ക്കു​റി​ച്ച് ആ​രോ​ടും ചോ​ദി​ച്ചാ​ലും ഇ​താ​യി​രി​ക്കും പ​റ​യു​ക.

അ​തെ, വ​ര​ക​ളും വ​ർ​ണ​ങ്ങ​ളും സ​ത്യ​നു ജീ​വി​ത​ത്തി​ന്‍റെ മേ​ൽ​വി​ലാ​സ​മാ​ണ്. പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ത്യ​ന്‍ വ​ര​ച്ചു തീ​ര്‍​ത്ത​ത് ജീ​വ​ന്‍ തു​ടി​ക്കു​ന്ന അ​നേ​കം ചി​ത്ര​ങ്ങ​ളാ​ണ്. ചെ​റു​പ്പം​തൊ​ട്ടെ ന​ന്നാ​യി വ​ര​ച്ചി​രു​ന്ന സ​ത്യ​ന്‍റെ ആ​ഗ്ര​ഹ​വും ചി​ത്ര​കാ​ര​നാ​വു​ക എ​ന്ന​താ​യി​രു​ന്നു.

ത​ന്നെ ഏ​റെ സ്നേ​ഹി​ക്കു​ക​യും വ​ര​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്ത പി​താ​വി​ന്‍റെ ആ​ക​സ്മി​ക വേ​ര്‍​പാ​ട് ആ ​മോ​ഹ​ത്തി​നു തി​ര​ശീ​ല​യി​ട്ടു. പി​ന്നീ​ട് കു​ടും​ബം പു​ല​ര്‍​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ല്‍ കാ​ര്‍​പെ​ന്‍റ‌​റാ​യി ജോ​ലി​യി​ല്‍. ജീ​വി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ല്‍ എ​വി​ടെ​യോ ആ ​ഇ​ഷ്ട​വും താ​ത്പ​ര്യ​വും ന​ഷ്ട​മാ​യി.

നീ​ണ്ട 38 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് സ​ത്യ​ന്‍ ചി​ത്ര​ങ്ങ​ള്‍ വീ​ണ്ടും വ​ര​ച്ചു തു​ട​ങ്ങി​യ​ത്. ഒ​ന്ന​ര വ​ര്‍​ഷം മു​ന്പു വീ​ടി​നു സ​മീ​പം ആ​രം​ഭി​ച്ച ക​ട​യാ​ണ് അ​തി​നി​ട​യാ​ക്കി​യ​ത്. അ​തു​കൊ​ണ്ടു ത​ന്നെ സ​ത്യ​നു ക​ട​യും അ​ത്ര പ്രി​യ​പ്പെ​ട്ട​താ​ണ്. തോ​ട്ട​യ്ക്കാ​ട് ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ വ​ശ​ത്തി​രു​ന്നു സ​ത്യ​ന്‍ വ​ര​ച്ചു തീ​ര്‍​ത്ത ചി​ത്ര​ങ്ങ​ളി​ല്‍ മ​മ്മൂ​ട്ടി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും സു​രേ​ഷ്ഗോ​പി​യും ഉ​ള്‍​പ്പെ​ടു​ന്നു.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ചി​ത്രം വ​ര​ച്ച് മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ​യ്ക്ക് കൈ​മാ​റി. വ​ര​ച്ച ചി​ത്ര​ങ്ങ​ളെ​ല്ലാം അ​ത​ത് ആ​ളു​ക​ള്‍​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് സ​ത്യ​ന്‍റെ ആ​ഗ്ര​ഹം.ഭാ​ര്യ ഉ​ഷ​യും മ​ക്ക​ളാ​യ ശി​ല്പ​യും ശ​ര​ത്തും സ​ത്യ​നു പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. താ​ന്‍ ആ​ഗ്ര​ഹി​ച്ച​പ്പോ​ലെ ചി​ത്ര​കാ​ര​നാ​യി ഉ​പ​ജീ​വ​നം ക​ണ്ടെ​ത്താ​നാ​ണ് സ​ത്യ​ന്‍റെ ആ​ഗ്ര​ഹ​വും.
ചി​ത്ര​ര​ച​ന​യ്ക്കാ​യി വി​ളി​ക്കു​ക- 9544496183.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.