ആ​റുവ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പ്രതിയെ കു​ര​ങ്ങ​ന്മാ​ർ ആ​ക്ര​മി​ച്ചോ​ടി​ച്ചു
Thursday, September 26, 2024 2:09 PM IST
ആ​റു വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ഒ​രു​കൂ​ട്ടം കു​ര​ങ്ങ​ന്മാ​ർ ചേ​ർ​ന്ന് തു​ര​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ഗ്പ​തി​ലാ​ണ് അ​സാ​ധാ​ര​ണ സം​ഭ​വം. യു​കെ​ജി​യി​ൽ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​നാ​യി​രു​ന്നു പ്ര​തി​യു​ടെ ശ്ര​മം.

ആ​ളൊ​ഴി​ഞ്ഞ ഒ​രു വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്ക​വേ കു​ട്ടി ക​ര​ഞ്ഞു ബ​ഹ​ള​മു​ണ്ടാ​ക്കി. ശ​ബ്ദം കേ​ട്ട് ഒ​രു​കൂ​ട്ടം കു​ര​ങ്ങ​ന്മാ​ർ അ​ങ്ങോ​ട്ടെ​ത്തു​ക​യും ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​തോ​ടെ അ​യാ​ൾ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചു സ്ഥ​ലം വി​ട്ടു.

ഭ​യ​ന്നുപോ​യ കു​ട്ടി വീ​ട്ടി​ലെ​ത്തി ന​ട​ന്ന സം​ഭ​വം പ​റ​യു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പോ​ക്സോ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ്, പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കു​ര​ങ്ങ​ന്മാ​ർ ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ എ​ന്‍റെ മ​ക​ൾ മ​രി​ച്ചേ​നെ എ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കു​ട്ടി​യു​ടെ അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്.

കു​ര​ങ്ങ​ന്മാ​രു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്നു മ​ന​സി​ലാ​ക്കാ​ൻ ആ​യെ​ന്നു പോ​ലീ​സും പ​റ​ഞ്ഞു. മ​നു​ഷ്യ​രേ​ക്കാ​ൾ മ​നു​ഷ്യ​ത്വ​മു​ണ്ട് കു​ര​ങ്ങ​ന്മാ​ർ​ക്ക് എ​ന്നാ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​വാ​ർ​ത്ത​യ്ക്കു ചു​വ​ടെ വ​ന്ന ക​മ​ന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.