ക​ല്യാ​ണ​മാ​ണ്, വ​ന്നാ​ല്‍ പ​ണ​വു​മാ​യി പോ​കാ​മെ; ഒരു "ചൈ​നീ​സ് അം​ബാ​നി'​യു​ടെ ചെ​യ്തി​ക​ള്‍
Friday, June 28, 2024 11:17 AM IST
ക​ല്യാ​ണം ഒ​രു സം​ഭ​വ​മാ​ണ​ല്ലൊ. പ​ല​രും കാ​ശ് ക​ടം വാ​ങ്ങി അ​ത് പൊ​ടി​പൊ​ടി​ക്കും. ക​ല്യാ​ണ​ങ്ങ​ളി​ലെ ആ​ര്‍​ഭാ​ട​ത്തി​ല​ല്ല മ​റി​ച്ച് ഒ​ന്നു​ചേ​രു​ന്ന​വ​രു​ടെ മാ​​ന​സി​ക ഐ​ക്യ​ത്തി​ലാ​ണ് കാ​ര്യ​മെ​ന്ന് അ​റി​വു​ള്ള​വ​ര്‍ പ​റ​ഞ്ഞാ​ലും മി​ക്ക​വും മൈ​ന്‍​ഡ് ചെ​യ്യി​ല്ല.

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ ശ​ത​കോ​ടീ​ശ്വ​ര​ര്‍ മി​ക്ക​പ്പോ​ഴും വി​വാ​ഹം സി​മ്പി​ള്‍ ആ​ക്കു​മ്പോ​ള്‍ ന​മ്മു​ടെ ഏ​ഷ്യ​യി​ലെ കോ​ടീ​ശ്വ​ര​ന്‍​മാ​ര്‍ അ​വ​രു​ടെ വ​ലി​പ്പം കാ​ട്ടു​ന്ന​ത് ക​ല്യാ​ണ​ച്ചെല​വു​ക​ളി​ലൂ​ടെ​യാ​ണ്. അ​ത്ത​രത്തിലുള്ള ഒരു ചൈ​നീ​സ് കോ​ടീ​ശ്വ്ര​രന്‍റെ വീ​ട്ടി​ലെ ക​ല്യാ​ണ​ക്കാ​ര്യ​മാ​ണ് നെ​റ്റി​സ​ണ്‍​സ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​ക്കു​ന്ന​ത്.

ഈ ആ​ഡം​ബ​ര ചൈ​നീ​സ് വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്. ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ഡാ​ന വാം​ഗ് ആ​ണ് ഈ വി​വാ​ഹ​ത്തിന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച​ത്. ധ​നി​ക​നാ​യ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വി​ശേ​ഷ​മാ​ണ് ഡാ​ന പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

വി​വാ​ഹ​ത്തി​ന് എ​ത്തി​യ അ​തി​ഥി​ക​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലി​ല്‍ അ​ഞ്ച് ദി​വ​സം താ​മ​സ സൗ​ക​ര്യ​മാ​ണ് വീ​ട്ടു​കാ​ര്‍ ഒ​രു​ക്കി​യ​ത്. മാ​ത്ര​മ​ല്ല റൂ​മി​ല്‍ ബോ​റ​ടി​ച്ച് ഇ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ റോ​ള്‍​സ് റോ​യ്‌​സി​ലോ ബെ​ന്‍റ്ലി കാ​റി​ലോ നാ​ട് ചു​റ്റാം. അ​തി​നാ​യി പ്ര​ത്യേ​ക​മാ​യി ഡ്രൈ​വ​റും ത​യാ​റാ​ണ്.

ഇ​തി​നെ​ല്ലാം അ​പ്പു​റം വി​വാ​ഹ​ത്തി​ന് എ​ത്തി​യ എ​ല്ലാ​വ​ര്‍​ക്കും വ​ധൂ​വ​ര​ന്‍​മാ​രു​ടെ വ​ക പ്ര​ത്യേ​ക സ​മ്മാ​ന​മു​ണ്ട്. ഒ​രു ചു​വ​ന്ന ക​വ​റി​ല്‍ 800 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 66000 രൂ​പ) ആ​ണ് ഈ ​സ​മ്മാ​നം. കൂ​ടാ​തെ പു​റം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​തി​ഥി​ക​ള്‍​ക്ക് വ​ന്നു​പോ​കാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റും വ​ധൂ​വ​ര​ന്‍​മാ​ര്‍ വ​ക​യാ​ണ​ത്രെ.

ഈ ​ക​ല്യാ​ണ​വി​ശേ​ഷം കേ​ട്ട നെ​റ്റി​സ​ണ്‍​സ് ഞെ​ട്ട​ലി​ലാ​ണ്. ത​ങ്ങ​ള്‍​ക്കും ഇ​വ​ര്‍ സു​ഹൃ​ത്തു​ക്ക​ള്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ എ​ത്ര ന​ന്നാ​യേ​നെ എ​ന്നാ​ണ് ചി​ല​ര്‍ ത​മാ​ശ​യാ​യി കു​റിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.