അ​പൂ​ര്‍​വ​ത; ഇ​ന്ത്യ​യി​ല്‍ ട്രെ​യി​ന്‍ സ്വ​ന്ത​മാ​ക്കി​യ ഏ​ക വ്യ​ക്തി
Thursday, November 14, 2024 10:55 AM IST
രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ യാ​ത്ര​ക​ള്‍​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് തീ​വ​ണ്ടി​യെ ആ​ണ​ല്ലൊ. ലോ​ക്ക​ല്‍ ട്രെ​യി​ന്‍ മു​ത​ല്‍ വ​ന്ദേ​ഭാ​ര​ത് വ​രെ 1.4 ബി​ല്യ​ണ്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി ഓ​ടു​ന്നു. എ​ന്നും ന​മ്മു​ടെ ക​ണ്ണി​ന്‍ മു​ന്നി​ലൂ​ടെ പാ​യു​ന്ന ഈ ​വാ​ഹ​നം ഒ​രാ​ള്‍​ക്കും സ്വ​ന്തം പേ​രി​ല്‍ വാ​ങ്ങാ​ന്‍ ക​ഴി​യി​ല്ല.

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ ഒ​രു ട്രെ​യി​ന്‍ ഇ​ന്ത്യാ ഗ​വ​ണ്‍​മെന്‍റിന് അ​ല്ലാ​തെ മ​റ്റാ​ര്‍​ക്കും സ്വ​ന്ത​മാ​ക്കാ​നാ​കി​ല്ല. എ​ന്നാ​ല്‍ റെ​യി​ല്‍​വേ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഒരേ ഒ​രാ​ള്‍ മാ​ത്രം ഒ​രു ട്രെ​യി​ന്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ ഈ ​സം​ഭ​വം ന​ട​ന്നി​ട്ട് അ​ധി​ക​മാ​യി​ല്ല താ​നും.

ഇ​ങ്ങ​നെ ട്രെ​യി​ന്‍ സ്വ​ന്ത​മാ​ക്കി​യ ആ​ള്‍ ടാ​റ്റ​യോ അ​സിം പ്രേം​ജി​യോ അം​ബാ​നി​യോ അ​ദാ​നി​യൊ ഒ​ന്നു​മ​ല്ല. മ​റി​ച്ച് പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള ഒ​രു ക​ര്‍​ഷ​ക​നാ​ണ്. സ​മ്പു​രാ​ന്‍ സിം​ഗ് എ​ന്നാ​ണ് ഈ ​ട്രെ​യി​ന്‍ മു​ത​ലാ​ളി​യു​ടെ പേ​ര്.

ലു​ധി​യാ​ന​യി​ലെ ക​റ്റാ​ന ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന സ​മ്പു​രാ​ന്‍ സിം​ഗ് ഡ​ല്‍​ഹി​ക്കും അ​മൃ​ത്സ​റി​നും ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​ര്‍​ണ ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​മാ​ണ് നേ​ടി​യ​ത്. അ​തി​ന് പി​ന്നി​ലെ സം​ഭ​വം ഇ​താ​ണ്...

2007-ല്‍ ​ലു​ധി​യാ​ന-​ച​ണ്ഡീ​ഗ​ഢ് റെ​യി​ല്‍​വേ ലൈ​നി​ന്‍റെ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും റെ​യി​ല്‍​വേ പ​ണം ന​ല്‍​കി ഭൂ​മി വാ​ങ്ങി.സ​മ്പു​രാ​ന്‍ സിം​ഗ് എ​ന്ന ഈ ​ക​ര്‍​ഷ​ക​ന്‍റെ ഇ​ട​വും അ​വ​ര്‍ വാ​ങ്ങി.

ഏ​ക്ക​റി​ന് 25 ല​ക്ഷം രൂ​പ​യാ​ണ് അ​വ​ര്‍ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​ധി​കാ​രി​ക​ള്‍ അ​യ​ല്‍ ഗ്രാ​മ​ത്തി​ലെ ഭൂ​വു​ട​മ​ക​ള്‍​ക്ക് ഏ​ക്ക​റി​ന് 71 ല​ക്ഷം രൂ​പ എ​ന്ന നി​ര​ക്കി​ല്‍ ഉ​യ​ര്‍​ന്ന ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ലെ ഈ ​ക​ടു​ത്ത അ​സ​മ​ത്വം ചോ​ദ്യം​ചെ​യ്യാ​ന്‍ സ​മ്പു​രാ​ന്‍ തീ​രു​മാ​നി​ച്ചു.

അ​ദ്ദേ​ഹം കോ​ട​തി​യെ സ​മീ​പി​ച്ചു. ഏ​ക്ക​റി​ന് 50 ല​ക്ഷം രൂ​പ ന​ഷ്ടപ​രി​ഹാ​രം ന​ല്‍​കാ​ന്‍ കോ​ട​തി വി​ധി​ച്ചു. പി​ന്നീ​ട​ത് ഏ​ക്ക​റി​ന് 1.7 കോ​ടി​യാ​ക്കി ഉ​യ​ര്‍​ത്തി. 2012-ല്‍ ​നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ​യു​ടെ പേ​യ്മെ​ന്‍റ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

എ​ന്നാ​ല്‍, നി​ശ്ചി​ത തീ​യ​തി​ക്ക​കം ഏ​ക​ദേ​ശം 42 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് റെ​യി​ല്‍​വേ സ​മ്പു​രാ​ന്‍ സിം​ഗി​ന് ന​ല്‍​കി​യ​ത്. കേ​സ് കോ​ട​തി​ക്ക് പി​ന്നി​ല്‍ വീ​ണ്ടു​മെ​ത്തി. ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി ജ​സ്പാ​ല്‍ വ​ര്‍​മ ലു​ധി​യാ​ന സ്റ്റേ​ഷ​ന്‍ അ​റ്റാ​ച്ച് ചെ​യ്യു​ക​യും ഡ​ല്‍​ഹി-​അ​മൃ​ത്സ​ര്‍ സ്വ​ര്‍ണ ശ​താ​ബ്ദി എ​ക്‌​സ്പ്ര​സിന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​മ്പു​രാ​ന്‍ സിം​ഗി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

സിം​ഗ് ലു​ധി​യാ​ന സ്റ്റേ​ഷ​നി​ലെ​ത്തി, ഒ​രു അ​ലി​ഖി​ത ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ട് ട്രെ​യി​നി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ ലു​ധി​യാ​ന റെ​യി​ല്‍​വേ സെ​ക്ഷ​ന്‍ എ​ഞ്ചി​നീ​യ​ര്‍ ഉ​ട​ന​ടി ഇ​ട​പെ​ട്ടു; പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു.ത​ത്ഫ​ല​മാ​യി അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ല്‍ ട്രെ​യി​ന്‍ തി​രി​ച്ചു​ന​ല്‍​കി.

നി​ല​വി​ല്‍ കേ​സ് തു​ട​രു​ക​യാ​ണ്. എന്നിരുന്നാലും ഇ​ന്ത്യ​യി​ല്‍ ഒ​രു ട്രെ​യി​ന്‍ സ്വ​ന്ത​മാ​ക്കി​യ ഏ​ക വ്യ​ക്തി​യാ​യി വി​ല​സു​ക​യാ​ണ് സ​മ്പു​രാ​ന്‍ സിം​ഗ്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.