ബ​ലാ​ത്സം​ഗ കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് സി​ദ്ദി​ഖ്
Saturday, October 5, 2024 12:06 PM IST
കൊ​ച്ചി: ബ​ലാ​ത്സം​ഗ കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ന​ട​ൻ സി​ദ്ദി​ഖ്. താ​ൻ കൊ​ച്ചി​യി​ലു​ണ്ടെ​ന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ത​യാ​റാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സി​ദ്ദി​ഖ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​ത്ത് ന​ൽ​കി.

അ​തേസമ​യം സി​ദ്ദി​ഖി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഉ​ള്ള​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​നു​വേ​ണ്ടി ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നി​ല്ല.

സി​ദ്ദി​ഖി​നെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം. അ​തി​നാ​ൽ അ​റ​സ്റ്റു ചെ​യ്യാ​ൻ ഉ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ല​പാ​ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​ദ്ദി​ഖ് ക​ത്ത് ന​ൽ​കി​യ​ത്.

ഓ​ക്ടോ​ബ​ർ 22ന് ​മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യു​ള്ള സി​ദ്ദി​ഖി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോട​തി​യി​ൽ വ​രു​ന്പോ​ൾ ന​ട​നെ ത​ങ്ങ​ൾ​ക്ക് ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​തി​നാ​ൽ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇതിനു ത​ട​യ​ണ​യി​ട്ടാണ് സി​ദ്ദി​ഖി​ന്‍റെ പു​തി​യ നീ​ക്കം.

സി​ദ്ദി​ഖി​ന്‍റെ ക​ത്ത് ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണ​സം​ഘം അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കുമെന്നാണ് വിവരം. അ​ടു​ത്ത​യാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​ശേ​ഷം സി​ദ്ദി​ഖി​നെ വി​ട്ട​യച്ചേക്കും.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ലും സി​ദ്ദി​ഖി​നെ വി​ട്ട​യ​ക്കേ​ണ്ടി​വ​രും. ഇ​തോ​ടെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം ഇ​ല്ലാ​താ​കും. അ​റ​സ്റ്റ് ചെ​യ്താ​ൽ വി​ട്ട​യ​യ്ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സി​ദ്ദി​ഖി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കാ​നാ​കും. സി​ദ്ദി​ഖ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു ബോ​ധ്യ​പ്പെ​ട്ട​ശേ​ഷ​മാ​യി​രി​ക്കും അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കു​ക.