കാ​ടു​ക​യ​റി​യ പു​തു​പ്പ​ള്ളി സാ​ധു​വി​നാ​യു​ള്ള തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു
Saturday, October 5, 2024 7:26 AM IST
കൊ​ച്ചി : കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ പു​തു​പ്പ​ള്ളി സാ​ധു​വി​നാ​യു​ള്ള ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. വ​നം വ​കു​പ്പി​ന്‍റെ സം​ഘം കാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. തൃ​ശൂ​രി​ൽ നി​ന്നു​ള്ള എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും സം​ഘ​ത്തി​ലു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി​യും ആ​ന​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു.

60 പേ​ര​ട​ങ്ങു​ന്ന ഇ​ന്ന് സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക. തെ​ലു​ങ്ക് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നെ​ത്തി​ച്ച ആ​ന​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്നാ​ണ് പു​തു​പ്പ​ള്ളി സാ​ധു കാ​ട്ടി​ലേ​ക്ക് ക​യ​റി പോ​യ​ത്.