അഞ്ചൽ : യോഗാഭ്യാസനത്തിൽ റിക്കാർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്ലം അഞ്ചൽ മണ്ണൂർ സ്വദേശിനിയായ ഏഴു വയസുകാരി നദിയ ബിനോയ് .
വെള്ളത്തിനു മുകളിൽ ശ്വാസം പിടിച്ചു കിടക്കുന്ന "ഫ്‌ളോട്ടിംഗ് പദ്മാസനം' ഇനത്തിലാണ് ഈ കൊച്ചു മിടുക്കി ഇന്ത്യൻ വേൾഡ് റിക്കാർഡ് ബുക്കിൽ ഇടം പിടിച്ചത് . ഇരുത്തം വന്ന യോഗാചാര്യന്മാർക്കു മാത്രം സ്വായത്തമായ ഒരു യോഗ മുറയാണ് "പ്ലാവിനി പ്രാണായാമം' എന്നറിയപ്പെടുന്ന ഫ്‌ളോട്ടിംഗ് പദ്മാസനം.
മയക്കു മരുന്നിനു അടിമപ്പെടുന്ന യുവജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മണ്ണൂർ ഇൻഫന്‍റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ നദിയ പറയുന്നു.
കരേട്ടയിൽ ബ്ലൂ ബെൽറ്റ് സ്വന്തമാക്കിയ നദിയ, ഓർമ ശക്തി തെളിയിക്കുന്ന പല വീഡിയോകളിലൂടെയും ഇതിനകം സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയിട്ടുണ്ട് .
നാലു വയസു മുതൽ യോഗാഭ്യസം ചെയ്തു വരുന്നു . പിതാവ് ബിനോയ് ജോൺ ആണ് പരിശീലകൻ. മാതാവ് നിമ്മി മാത്യു.
റോയ് മണ്ണൂർ