നി​ല​മ്പൂ​ർ: എ​ട​ക്ക​ര​യി​ലെ പ​ച്ച​ക്ക​റി​ക​ട​യി​ല്‍ നി​ന്ന് പാ​മ്പ് ക​ടി​യേ​റ്റ് വി​ദ‍്യാ​ർ​ഥി മ​രി​ച്ചു. നി​ല​മ്പൂ​ർ വ​ഴി​ക്ക​ട​വ് ആ​ന​പ്പാ​റ​യി​ലെ പു​ത്ത​ൻ​വീ​ട്ടി​ല്‍ നൗ​ഷാ​ദി​ന്‍റെ മ​ക​ൻ എ​ട​ക്ക​ര ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ പ്ല​സ് ടു ​വി​ദ‍്യാ​ർ​ഥി സി​നാ​ൻ (17) ആ​ണ് മ​രി​ച്ച​ത്.

സി​നാ​ൻ സ്കൂ​ള്‍ അ​വ​ധി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും സ്കൂ​ള്‍ വി​ട്ട ശേ​ഷ​വും എ​ട​ക്ക​ര​യി​ലെ പ​ച്ച​ക്ക​റി ക​ട​യി​ല്‍ ജോ​ലി​ക്ക് നി​ല്‍​ക്കാ​റു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നും 4.30നും ​ഇ​ട​യി​ലാ​ണ് ക​ട​യി​ല്‍​നി​ന്നും പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​താ​യി സം​ശ​യി​ക്കു​ന്ന​ത്. പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര‍്യാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ഷ ചി​കി​ത്സാ​ല​യ​ത്തി​ലും കാ​ണി​ച്ചു. ശേ​ഷം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​മ്പ് ക​ടി​യേ​റ്റാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച ആ​ന​പ്പാ​റ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ല്‍.