മ​ഞ്ഞ​പ്ര: എ​റ​ണാ​കു​ളം ആ​ന​പ്പാ​റ​യി​ല്‍ യു​വ​തി​യും മ​ക​നും മാ​ത്ര​മു​ള്ള വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര തോ​ട്ടു​ങ്ങ അ​ല​ന്‍ ലി​ന്‍​സ​ണ്‍ (24), ചി​റ​മേ​ല്‍ സോ​ജ​ന്‍ ഷാ​ജു (20), തു​റ​വു​ര്‍ കൂ​ര​ന്‍ ഡോ​ണ്‍ ബേ​സി​ല്‍ വ​ര്‍​ഗീ​സ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ല​ടി പൊ​ലീ​സാ​ണ് ഇ​വ​രെ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യും മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​ത്തി വീ​ശി യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഈ ​സ​മ​യം ഭ​യ​ന്ന യു​വ​തി കു​ട്ടി​യേ​യും കൊ​ണ്ട് മു​റി​യി​ല്‍ ഒ​ളി​ച്ചു.

തു​ട​ര്‍​ന്ന് അ​ക്ര​മി​സം​ഘം വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ച്ചു. മു​റ്റ​ത്ത് കി​ട​ന്ന കാ​ര്‍ ത​ക​ര്‍​ത്തു. സോ​ജ​നും അ​ല​നും മ​യ​ക്കു​മ​രു​ന്ന് ഉ​ള്‍​പ്പ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.