ആ​ല​പ്പു​ഴ: ന​വ ​വ​ധു​വി​നെ ഭ​ർ​തൃ ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​സി​യ (22) ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ലെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​വ​രെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​ത്താ​വും വീ​ട്ടി​ലു​ള്ള​വ​രും പു​റ​ത്തു​പോ​യി തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ആ​സി​യ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​ല് മാ​സം മു​മ്പാ​യി​രു​ന്നു ആ​സി​യ​യു​ടെ വി​വാ​ഹം. മൂ​വാ​റ്റു​പു​ഴ​യി​ൽ ദ​ന്ത​ൽ ടെ​ക്നീ​ഷ്യ​ൻ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ആ​സി​യ. ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​യി​രു​ന്നു ഇ​ർ ഭ​ർ​തൃ വീ​ട്ടി​ൽ എ​ത്തി​യിരു​ന്ന​ത്. ഭർത്താവ് മുനീർ വൈശ്യ ബാങ്ക് ഗോൾഡ് ലോൺ സെക്ഷനിലെ ജോലിക്കാരനാണ്.