പ​ത്ത​നം​തി​ട്ട: തൊ​ഴി​യേ​റ്റ് ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല കാ​രാ​ത്ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി വി​ഷ്ണു ബി​ജു​വി​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ എ​ട്ട് മാ​സ​മാ​യി യു​വ​തി വി​ഷ്ണു​വി​നൊ​പ്പം താ​മ​സി​ക്കു​ക​യാ​ണ്. നി​യ​മ​പ​ര​മാ​യി ഇ​വ​ർ വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ വ​ച്ച് ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി.

വ​ഴ​ക്കി​നി​ടെ വി​ഷ്ണു യു​വ​തി​യു​ടെ വ​യ​റി​ൽ തൊ​ഴി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ സ്കാ​നിം​ഗി​ലാ​ണ് അ​ഞ്ച് മാ​സം പ്രാ​യ​മാ​യ ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ച​താ​യി അ​റി​യു​ന്ന​ത്. പോ​ലീ​സെ​ത്തി​യ​പ്പോ​ഴേ​യ്ക്കും വി​ഷ്ണു ഒ​ളി​വി​ൽ പോ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.