ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ഞ്ഞു കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ർ അ​ർ​ജു​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഡ്രെ​ഡ്ജിം​ഗ് തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള നേ​താ​ക്ക​ൾ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ കാ​ണും.

എം.​കെ.​രാ​ഘ​വ​ൻ എം​പി, എ.​കെ.​എം.​അ​ഷ്റ​ഫ് എം​എ​ൽ​എ, കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ശ് സെ​യ്ൽ, അ​ർ​ജു​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രാ​ണ് 28 ന് ​ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ക. തു​ട​ർ​ന്ന് സം​ഘം ഡി.​കെ.​ശി​വ​കു​മാ​റി​ന​യും ക​ണ്ട് ച​ർ​ച്ച ന​ട​ത്തും.

ഡ്രെ​ഡ്ജ​ർ കൊ​ണ്ടു​വ​രാ​ൻ 96 ല​ക്ഷം രൂ​പ ചെ​ല​വാ​കു​മെ​ന്ന് കാ​ണി​ച്ച് ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ലാ ക​ള​ക്ട​ർ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഡ്രെ​ഡ്ജിം​ഗ് മെ​ഷീ​ൻ എ​ത്തി​ക്കാ​തെ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രു​ന്നു.