ചെ​ന്നൈ: "അ​മ്മ' ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വച്ചത് സ്ഥി​രീ​ക​രി​ച്ച് ന​ട​ന്‍ സി​ദ്ദി​ഖ്. സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ധാ​ര്‍​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന് തോ​ന്നി. അ​തു​കൊ​ണ്ടാ​ണ് രാ​ജി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സി​ദ്ദി​ഖ് പ്ര​തി​ക​രി​ച്ചു.

ത​നി​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തെപ്പ​റ്റി ഇ​പ്പോ​ള്‍ ഒ​ന്നും പ​റ​യാ​നി​ല്ല. പി​ന്നീ​ട് പ്ര​തി​ക​രി​ക്കു​മെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ​യാ​ണ് "അ​മ്മ' പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ലി​ന് സി​ദ്ദി​ഖ് ഇ-​മെ​യി​ലി​ൽ രാ​ജി​ക്ക​ത്ത​യ​ച്ച​ത്.

യു​വ​ന​ടി രേ​വ​തി സ​മ്പ​ത്ത് ശ​നി​യാ​ഴ്ച​യാ​ണ് സി​ദ്ദി​ഖി​നെ​തി​രെ ഗു​രു​ത​ര ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സി​നി​മ മോ​ഹി​ച്ചെ​ത്തി​യ ന​ടി​യെ ചെ​റു​പ്രാ​യ​ത്തി​ൽ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.