ഗോ​ള്‍​ഡ്‌​കോ​സ്റ്റ്: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ എ ​വ​നി​താ ടീ​മി​നെ​തി​രെ ന​ട​ക്കു​ന്ന അ​നൗ​ദ്യോ​ഗി​ക മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി മ​ല​യാ​ളി താ​രം മി​ന്നു​മ​ണി. ര​ണ്ട് ഇ​ന്നിം​ഗ്‌​സു​ക​ളി​ലു​മാ​യി താ​രം പ​ത്ത് വി​ക്ക​റ്റ് ഇ​തു​വ​രെ വീ​ഴ്ത്തി.

ര​ണ്ടാം ദി​ന​ത്തി​ലെ ക​ളി അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ എ ​ടീം ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 164 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ന്നു​മ​ണി​യു​ടെ ബൗ​ളിം​ഗി​ന് മു​ന്നി​ല്‍ ഓ​സീ​സ് ടീ​മി​ന് അ​ടി​പ​ത​റി.

ആദ്യ ഇന്നിംഗ്‌സിലും താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.പ്രി​യ മി​സ്ര​യും സ​ത്ഗാ​റെ​യും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 212 റ​ണ്‍​സാ​ണ് ഓ​സ്‌​ട്രേ​ലി​യ എ ​വ​നി​താ ടീം ​നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ എ ​വ​നി​ത​ക​ള്‍​ക്ക് 184 റ​ണ്‍​സാ​ണ് നേ​ടാ​നാ​യ​ത്. നി​ല​വി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് 192 റ​ണ്‍​സ് ലീ​ഡാ​ണു​ള്ള​ത്.