കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 53,280 രൂ​പ​യി​ലും ഗ്രാ​മി​ന് 6,660 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 17 രൂ​പ കു​റ​ഞ്ഞ് 5,449 രൂ​പ​യി​ലെ​ത്തി.

വ്യാ​ഴാ​ഴ്ച പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 30 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ബു​ധ​നാ​ഴ്ച പ​വ​ന് 400 രൂ​പ ഉ​യ​ർ​ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​വി​ല വ്യാ​ഴാ​ഴ്ച തി​രി​ച്ചി​റ​ങ്ങി​യ​ത്. ര​ണ്ടു​ദി​വ​സം കൊ​ണ്ട് 400 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ മാ​സം 17ന് ​സ്വ​ര്‍​ണ​വി​ല 55,000 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ജൂ​ലൈ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ക​സ്റ്റം​സ് തീ​രു​വ കു​റ​ച്ച​തോ​ടെ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ലി​യ ഇ​ടി​വ് ഉ​ണ്ടാ​യി. 4500 രൂ​പ​യോ​ള​മാ​ണ് താ​ഴ്ന്ന​ത്.

പി​ന്നീ​ട് തി​രി​ച്ചു​ക​യ​റി​യ സ്വ​ര്‍​ണ​വി​ല പ​ത്തു​ദി​വ​സ​ത്തി​നി​ടെ 2,500ല​ധി​കം രൂ​പ വ​ര്‍​ധി​ച്ചാ​ണ് വീ​ണ്ടും 53,000ന് ​മു​ക​ളി​ല്‍ എ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 2900 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് വീ​ണ്ടും താ​ഴ്ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല ഒ​രു രൂ​പ കു​റ​ഞ്ഞ് ഗ്രാ​മി​ന് 91 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.