കൊ​ച്ചി: ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്കി‌‌​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ഞ്ജു വാ​ര്യ​ർ​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ച് ന​ടി ശീ​ത​ൾ ത​മ്പി. മ​ഞ്ജു വാ​ര്യ​ർ കൂ​ടി നി​ർ​മാ​ണ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള ഫൂ​ട്ടേ​ജ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് ഷൂ​ട്ടിം​ഗി​നി​ടെ ശീ​ത​ളി​ന് പ​രി​ക്കേ​റ്റി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സ് പോ​ലും ഒ​രു​ക്കി​യി​ല്ലെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

മ​ഞ്ജു വാ​ര്യ​ർ അ​ഞ്ചു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഞ്ജു​വി​നും നി​ർ​മാ​ണ ക​മ്പ​നി​യാ​യ മൂ​വി ബ​ക്ക​റ്റി​ലെ പാ​ർ​ട്ണ​റാ​യ ബി​നീ​ഷ് ച​ന്ദ്ര​നു​മെ​തി​രെ​യാ​ണ് ന​ടി​യും അ​സി. ഡ​യ​റ​ക്ട​റു​മാ​യ ശീ​ത​ൾ ത​മ്പി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ഫൂ​ട്ടേ​ജ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​മ്മി​നി വ​ന​മേ​ഖ​ല​യി​ൽ ന​ട​ന്ന ഷൂ​ട്ടി​ലാ​യി​രു​ന്നു ശീ​ത​ൾ അ​ഭി​ന​യി​ച്ച​ത്. ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ഫൈ​റ്റ് സീ​നി​ൽ അ​ഭി​ന​യി​ക്ക​വെ ന​ടി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലാ​തെ ഷൂ​ട്ട് ചെ​യ്യു​ക​യും നി​ര​വ​ധി ത​വ​ണ ഷൂ​ട്ട് ചെ​യ്യേ​ണ്ടി വ​ന്ന​തി​നാ​ൽ ശീ​ത​ളി​ന് പ​രി​ക്കു​ണ്ടാ​യി എ​ന്നു​മാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.