തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​എ​വൈ കാ​ർ​ഡു​ട​മ​ക​ൾ​ക്കും ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്കും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. 13 ഇ​നം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ കി​റ്റാ​ണ് വി​ത​ര​ണം​ചെ​യ്യു​ന്ന​ത്.

ആ​കെ 5,99,000 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ഇ​തി​ന് 34.29 കോ​ടി രൂ​പ മു​ൻ​കൂ​റാ​യി സ​പ്ലൈ​കോ​യ്ക്ക് അ​നു​വ​ദി​ച്ചു. റേ​ഷ​ൻ​ക​ട​ക​ൾ മു​ഖേ​ന​യാ​ണ് വി​ത​ര​ണം.

തേ​യി​ല, ചെ​റു​പ​യ​ർ പ​രി​പ്പ്, സേ​മി​യ പാ​യ​സം മി​ക്സ്, നെ​യ്യ് , ക​ശു​വ​ണ്ടി പ​രി​പ്പ്, വെ​ളി​ച്ചെ​ണ്ണ, സാ​മ്പാ​ർ​പൊ​ടി, മു​ള​ക് പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, ചെ​റു​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്, പൊ​ടി ഉ​പ്പ്, എ​ന്നീ ഇ​ന​ങ്ങ​ളോ​ടൊ​പ്പം തു​ണി​സ​ഞ്ചി​യും ന​ല്‍​കും.