ച​ങ്ങ​നാ​ശേ​രി: അ​ന്ത​ർ സം​സ്ഥാ​ന ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് കോ​ട്ട​ച്ചി​റ വീ​ട്ടി​ൽ അ​മ്പാ​ടി ബി​ജു (23), ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം തോ​പ്പി​ൽ താ​ഴെ​യി​ൽ വീ​ട്ടി​ൽ ടി.​എ​സ്.​അ​ഖി​ൽ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

20 ഗ്രാം ​എം​ഡി​എം​എ ബ​ണ്ണി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ച​ങ്ങ​നാ​ശേ​രി പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും പ്ര​തി​ക​ൾ ല​ഹ​രി​യു​മാ​യി എ​ത്തു​ന്ന​താ​യി ല​ഹ​രി വി​രു​ദ്ധ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ എ​ത്തി​യ ബ​സ് ത​ട​ഞ്ഞ് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്.