തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ എം​പോ​ക്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

ആ​ഫ്രി​ക്ക​യി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും എം​പോ​ക്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ലും സ​ര്‍​വൈ​ല​ന്‍​സ് ടീ​മി​നെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

2022ല്‍ ​എം​പോ​ക്‌​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​നം സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രോ​സീ​ജി​യ​ര്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​ത​നു​സ​രി​ച്ചു​ള്ള ഐ​സൊ​ലേ​ഷ​ന്‍, സാ​മ്പി​ള്‍ ക​ള​ക്ഷ​ന്‍, ചി​കി​ത്സ എ​ന്നി​വ​യെ​ല്ലാം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.