തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് കാ​ണാ​താ​യ അതിഥി തൊഴിലാളിയുടെ മകൾ ത​സ്മിദ് തംസും ത​മി​ഴ്‌​നാ​ട്ടി​ലെ​ന്ന് സൂ​ച​ന. ചൊവ്വാഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോടെ ബംഗുളൂരു​-​ക​ന്യാ​കു​മാ​രി ട്രെ​യി​നി​ല്‍ പെ​ണ്‍​കു​ട്ടി യാ​ത്ര ചെ​യ്ത​താ​യി സ്ഥി​രീ​ക​രി​ച്ചു. ത​മ്പാ​നൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് കു​ട്ടി ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്.

ട്രെ​യി​നി​ല്‍ ഇ​രു​ന്ന് ക​ര​യു​ന്ന കു​ട്ടി​യെ ക​ണ്ട സ​ഹ​യാ​ത്ര​ക്കാ​രി ഫോ​ട്ടോ എ​ടു​ത്തു. ഈ ​ഫോ​ട്ടോ​യാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. ഫോ​ട്ടോ​യി​ലു​ള്ള​ത് ത​ന്‍റെ മ​ക​ള്‍ ത​ന്നെ​യെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് സ്ഥി​രീ​ക​രി​ച്ചു.

കു​ട്ടി​യു​ടെ ഫോ​ട്ടോ ത​മി​ഴ്നാ​ട് പോ​ലീ​സി​ന് കൈ​മാ​റി. അ​മ്മ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്.

ആ​സാം സ്വ​ദേ​ശി​ക​ളാ​യ‌ അ​ൻ​വ​ർ ഹു​സൈ​ന്‍റെ മ​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. അ​ൻ​വ​ർ ഹു​സൈ​നും കു​ടും​ബ​വും ക​ഴ​ക്കൂ​ട്ട​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​മ്പാ​ണ് ഇ​വ​ർ ക​ഴ​ക്കൂ​ട്ട​ത്ത് എ​ത്തി​യ​ത്.