പാ​ല​ക്കാ​ട്: കാ​ണാ​താ​യ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ അ​രോ​ണ​യ് എ​ക്സ്പ്ര​സ് ട്രെ​യി​നി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ട്രെ​യി​ൻ പാ​ല​ക്കാ​ട് വി​ട്ടു. നി​ല​വി​ൽ പോ​ലീ​സ് സം​ഘം ട്രെ​യി​നി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ട്രെ​യി​നി​ൽ പോ​ലീ​സ് സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​ണ് ഫ​ലം. കു​ട്ടി അ​രോ​ണ​യ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ഉ​ണ്ടെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സം​ഘം ട്രെ​യി​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ആ​സാം സ്വ​ദേ​ശി അ​ൻ​വ​ർ ഹൂ​സൈ​ന്‍റെ മ​ക​ൾ ത​സ്മിദ് തംസുമിനെ (13)യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ കാ​ണാ​താ​യ​ത്.

അ​മ്മ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ‌ ഇ​വ​ർ നി​ല​വി​ൽ ക​ഴ​ക്കൂ​ട്ട​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​മ്പാ​ണ് ഇ​വ​ർ ക​ഴ​ക്കൂ​ട്ട​ത്ത് എ​ത്തി​യ​ത്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.