തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും കാ​ണാ​താ​യ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന. ആ​സാം സ്വ​ദേ​ശി അ​ൻ​വ​ർ ഹൂ​സൈ​ന്‍റെ മ​ക​ൾ ത​സ്മിദ് തംസുമിനെ (13)യാ​ണ് കാ​ണാ​താ​യ​ത്.

കു​ട്ടി അ​രോ​ണ​യ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. ആ​സാ​മി​ലെ താ​രാ​പു​രി​ലെ സി​ൽ​ച​ർ സ്റ്റേ​ഷ​നി​ലേ​ക്ക് ഉ​ള്ള​താ​ണ് ഈ ​ട്രെ​യി​ൻ. പു​ല​ർ​ച്ചെ 12.19ന് ​ട്രെ​യി​ൻ പാ​ല​ക്കാ​ട് സ്റ്റേ​ഷ​നി​ലെ​ത്തും.

അ​മ്മ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ‌ ഇ​വ​ർ നി​ല​വി​ൽ ക​ഴ​ക്കൂ​ട്ട​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​മ്പാ​ണ് ഇ​വ​ർ ക​ഴ​ക്കൂ​ട്ട​ത്ത് എ​ത്തി​യ​ത്.