വീണാ വിജയനെതിരെ പരാതി നൽകി ഷോൺ ജോർജ്
Tuesday, September 26, 2023 6:16 PM IST
കോട്ടയം: കരിമണൽ ഖനന കമ്പനി സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിലുള്ള "മാസപ്പടി' ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്(എസ്എഫ്ഐഒ) മുമ്പാകെ പരാതി നൽകി കേരള ജനപക്ഷം സെക്യുലർ നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്.
കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് എസ്എഫ്ഐഒയിൽ പരാതി നൽകിയതായി ഷോൺ വ്യക്തമാക്കിയത്.
സിഎംആർഎല്ലും വീണാ വിജയന്റെ കമ്പനിയും തമ്മിലുള്ള ഇടപാടുകൾ എസ്എഫ്ഐഒ അന്വേഷിക്കണമെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്ന് ഷോൺ പറഞ്ഞു.
15 ദിവസത്തിനുള്ളിൽ എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.