കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന മാ​സ​പ്പ​ടി വി​വാ​ദം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് എ​ൻ​ഡി​എ കോ - ​ക​ൺ​വീ​ന​ർ പി.​കെ. കൃ​ഷ്ണ​ദാ​സ്.

പു​തു​പ്പ​ള്ളി​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ലി​ജി​ൻ ലാ​ലി​ന്‍റെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ​ക്കാ​യി എ​ത്തി​യ വേ​ള​യി​ലാ​ണ് കൃ​ഷ്ണ​ദാ​സ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് കോ​ൺ​ഗ്ര​സ് - സി​പി​എം ധാ​ര​ണ പ്ര​കാ​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ കോ​ൺ​ഗ്ര​സ് നേ​ത്യ​ത്വ​ത്തി​ന് പേ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ വ​ള​രെ ഊ​ഷ്മ​ള​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. ഇ​ക്കാ​ര്യം പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് മു​മ്പി​ൽ തു​റ​ന്നു​കാ​ട്ടും. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ൽ തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധം ഒ​ന്നാ​യി​രി​ക്കു​ന്നു. സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കു​ന്ന​തി​ലും ഭേ​ദം ഉ​പ​മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​താ​ണ്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ളും മാ​സ​പ്പ​ടി വാ​ങ്ങി​യെ​ന്ന് തെ​ളി​ഞ്ഞു​ക​ഴി​ഞ്ഞു. ഈ ​ആ​രോ​പ​ണം ഉ​യ​ർ​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഈ ​മൗ​നം കു​റ്റ​സ​മ്മ​തം ആ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. പൊ​തു​സ​മൂ​ഹ​ത്തി​ലു​ള്ള സം​ശ​യം ശ​രി​യാ​ണെ​ന്ന് അ​നു​ദി​നം തെ​ളി​ഞ്ഞ് വ​രി​ക​യാ​ണ്.

സി​പി​എം ഒ​രു അ​ച്ഛ​നി​ലും മ​ക​ളി​ലും മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ളം ഇ​ന്ന് കാ​ണു​ന്ന​തെ​ന്നും ഇ​രു​വ​രു​മാ​ണ് പാ​ർ​ട്ടി​യെ ഇ​ന്ന് പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും കൃ​ഷ്ണ​ദാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.