ഹൈ​ദ​രാ​ബാ​ദ്: പാ​ർ​ല​മെ​ന്‍റി​ൽ വ​നി​താ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി(ബി​ആ​ർ​എ​സ്). തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ൾ കെ. ​ക​വി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 10-നാ​ണ് പ്ര​തി​ഷേ​ധം.

രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വ​നി​താ സം​ഘ​ട​ന​ക​ൾ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. തെ​ലു​ങ്കാ​ന ജാ​ഗ്ര​തി എ​ന്ന സ്വ​ന്തം ക്ഷേ​മ​സം​ഘ​ട​ന​യു​ടെ പേ​രി​ലാ​ണ് ക​വി​ത പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ങ്കി​ലും ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നു​ള്ള കെ​സി​ആ​റി​ന്‍റെ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്.

നാ​രി​ശ​ക്തി എ​ന്ന് സ്ഥി​ര​മാ​യി പ്ര​ഘോ​ഷി​ക്കു​ന്ന പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി സ്ത്രീ ​മു​ന്നേ​റ്റ​ത്തി​നാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​വി​ത​യും സം​ഘ​വും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.