മൈജിയില്‍ ലാഭമഴ; 75% വരെ കിഴിവ്
Thursday, June 20, 2024 11:40 PM IST
കോഴിക്കോട്: ഡിജിറ്റൽ അക്സസറീസിലും ഹോം ആൻഡ് കിച്ചൺ അപ്ലയൻസസുകളിലും 75 ശതമാനം വരെ ഡിസ്കൗണ്ടുമായി മൈജി ലാഭമഴ ആരംഭിച്ചു. 23 വരെ ഡിസ്കൗണ്ട് സെയിൽ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും.
വീട്ടമ്മമാർക്ക് ആശ്വാസമേകാൻ വാഷിംഗ് മെഷീനുകൾക്ക് വമ്പൻ വിലക്കുറവ് ലാഭമഴയുടെ ഭാഗമായുണ്ട്. പതിനായിരം രൂപയിൽ താഴെ സെമി ഓട്ടോമാറ്റിക്ക്, ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾ വാങ്ങാനുള്ള അവസരത്തിനൊപ്പം മറ്റ് മോഡലുകളിൽ മൈജിയുടെ സ്പെഷൽ പ്രൈസും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എല്ലാ മോഡൽ ഡിഷ് വാഷറുകളിലും 3000 രൂപ കാഷ്ബാക്കാണ് ലാഭമഴയിലൂടെ മൈജി നൽകുന്നത്.
സ്മാർട്ട് ഫോൺ, ടാബ് ലെറ്റ് ബ്രാൻഡുകളിൽ ഓരോ പതിനായിരം രൂപയുടെ പർച്ചേസിനും 1000 രൂപ കാഷ് ബാക്ക് ലഭിക്കും. ഫീച്ചർ ഫോണുകൾ 699 രൂപ മുതൽ തുടങ്ങുമ്പോൾ ഐഫോൺ 13,14,15 മോഡലുകൾ, ഐപാഡ് 10 എന്നിവയ്ക്ക് ഏറ്റവും കുറഞ്ഞ പ്രൈസാണ് മൈജി നൽകുന്നത്.
എല്ലാ 75 ഇഞ്ച് സാംസംഗ് ടീവികൾക്കൊപ്പം 10,000 രൂപ കാഷ്ബാക്ക്. നോർമൽ, സ്മാർട്ട്, 4കെ, ആൻഡ്രോയിഡ്, ഗൂഗിൾ ടീവികളിൽ തെരഞ്ഞെടുക്കാൻ മൈജിയുടെ സ്പെഷൽ പ്രൈസുകളും പരമാവധി 74 ശതമാനം വരെ ഓഫും കിട്ടും.
കിച്ചൺ ആൻഡ് സ്മോൾ അപ്ലയൻസസിൽ 75 ശതമാനം വരെയാണ് ഓഫറുകൾ ഉള്ളത്. കൂടാതെ മറ്റ് അനേകം ഓഫറുകളും മൈജിയിൽ ലഭ്യമാണ്. ഓഫറുകൾ ഓൺലൈനിൽ myg.inലും ലഭ്യം.