വളർച്ച ഏഴു ശതമാനം കവിയും: ആർബിഐ ഗവർണർ
Thursday, May 25, 2023 1:07 AM IST
ന്യൂഡൽഹി: 2022-23 സാന്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര വരുമാന (ജിഡിപി) വളർച്ച പ്രതീക്ഷിച്ച ഏഴു ശതമാനം മറികടന്നേക്കുമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ന്യൂഡൽഹിയിൽ കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം തുടക്കത്തിൽ പുറത്തുവിട്ട സാന്പത്തിക സർവേയിൽ ഇന്ത്യയുടെ വളർച്ച ഏഴു ശതമാനമായിരിക്കുമെന്നായിരുന്നു പ്രവചനം. 2023-24 സാന്പത്തിക വർഷത്തിൽ 6.5 ശതമാനത്തിന്റെ ജിഡിപി വളർച്ചയാണു സാന്പത്തിക സർവേ പ്രതീക്ഷിക്കുന്നത്. ഈ സാന്പത്തിക വർഷം ചേർന്ന ആദ്യ പണനയ അവലോകന യോഗത്തിൽ റീപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ആർബിഐ തീരുമാനിച്ചിരുന്നു.