കോംബോ ഉത്സവവുമായി കല്യാണ്‍ സിൽക്സ്
Tuesday, December 3, 2019 12:15 AM IST
തൃശൂർ: പുതുവർഷത്തെ വരവേൽക്കാൻ കല്യാണ്‍ സിൽക്സ് കോംബോ ഉത്സവത്തിനു വേദിയാകുന്നു. നവംബർ 30നു കല്യാണ്‍ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ബംഗളൂരു ഷോറൂമിലും ത്രീ-ഇൻ-വണ്‍ കോംബോ ഓഫറിന്റെ പുതിയ പതിപ്പിനു തുടക്കമായി. മൂന്നിരട്ടി ലാഭം ഓരോ ഷോപ്പിംഗിലും നേടുവാനുള്ള അസുലഭ അവസരമാണ് കല്യാണ്‍ സിൽക്സിന്റെ ഉപയോക്താക്കൾക്കു ലഭിക്കുക.
2020-ലെ ഏറ്റവും പുതിയ ശ്രേണികളാണ് കോംബോ ഓഫറിലൂടെ മലയാളികളുടെ മുന്നിലെത്തുക. സാരി, ലേഡീസ്വെയർ, മെൻസ്വെയർ, കിഡ്സ്വെയർ, ടീൻവെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ കളക്ഷനുകളും നൂറിലധികം കോംബോ ഓഫറുകളുമാണ് കല്യാണ്‍ സിൽക്സിന്റെ ഷോറൂമുകളിൽ ഉപയോക്താക്കളെ കാത്തിരിക്കുന്നതെന്നു കല്യാണ്‍ സിൽക്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പട്ടാഭിരാമൻ പറഞ്ഞു.